MORE

    ഗുണമേന്മയില്ലാത്ത സോഡ നിര്‍മ്മിച്ച്‌ വിറ്റു; ശബരിമലയില്‍ കടയുടെ ലൈസന്‍സ് റദ്ദാക്കി

    Date:

    പത്തനംതിട്ട: ഗുണമേന്മയില്ലാത്ത സോഡ നിര്‍മ്മിച്ച്‌ വിറ്റതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ശബരിമലയില്‍ കടയുടെ ലൈസന്‍സ് റദ്ദാക്കി.

    മരക്കൂട്ടത്ത് പ്രവര്‍ത്തിച്ചിരുന്ന ‘അയ്യപ്പാസ് സോഡ’ എന്ന വ്യാപാര സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും പിടിച്ചെടുത്ത സോഡയില്‍ അനുവദീനിയമായതിലും അധികം അളവില്‍ ബാക്ടീരയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.

    സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ സോഡ തീര്‍ത്ഥാടകര്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കുന്നത് ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുണ്ടാക്കുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റഡ് കമ്മീഷണര്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. ഈ മൊത്ത കച്ചവട സ്ഥാപനത്തില്‍ നിന്നും സന്നിധാനം, നിലയ്‌ക്കല്‍, പമ്ബ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്ത സോഡ തിരിച്ചെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

    ഇവിടെ നിന്ന് ശേഖരിച്ച സോഡയുടെ സാമ്ബിള്‍ തിരുവനന്തപുരം ഗവണ്‍മെന്റ് അനലിസ്റ്റ്‌സ് ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. വെള്ളത്തിലും ഭക്ഷ്യവസ്തുക്കളിലും ബാക്ടീരയയുടെ അളവിനെ സൂചിപ്പിക്കുന്ന ഏകകമായ പ്ലേറ്റ്കൗണ്ടിന്റെ ഉയര്‍ന്ന അളവാണ് പാനീയത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

    സന്നിധാനം, നിലയ്‌ക്കല്‍, പമ്ബ ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പരിശോധന ഊര്‍ജ്ജിതമായി തുടരുമെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...