MORE

    “പാകിസ്താന്റെ കൈയ്യില്‍ ആറ്റം ബോംബ് ഉണ്ട്; വെറുതെ ഇരിക്കുമെന്ന് കരുതണ്ട;” ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാക് വനിതാ നേതാവ്

    Date:

    ഇസ്ലാമാബാദ് : ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ഷാസിയ മാരി.

    പാകിസ്താന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയുടെ വിവാദ പരാമര്‍ശത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആര്‍എസ്‌എസിനുമെതിരെ ആരോപണം ഉന്നയിച്ചതിനാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇതിന് പിന്നാലെയാണ് പാക് വനിതാ നേതാവ് രാജ്യത്തിനെതിരെ ആണവായുധ ഭീഷണി മുഴക്കിയത്.

    ” പാകിസ്താന്റെ കൈവശം ആറ്റം ബോംബ് ഉണ്ടെന്ന കാര്യം ഇന്ത്യ മറക്കരുത്. ഞങ്ങളുടെ ആണവശക്തി ഒരിക്കലും നിശബ്ദരായിരിക്കില്ല. ആവശ്യം വന്നാല്‍ അത് ഉപയോഗിക്കും, ഒരിക്കലും പിന്നോട്ട് പോവില്ല” എന്നാണ് ഷാസിയ മാരി പറഞ്ഞത്.

    ബിലാവല്‍ ഭൂട്ടോയെ പിന്തുണച്ചുകൊണ്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷാസിയ. പാകിസ്താനെതിരെ വീണ്ടും ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ തങ്ങള്‍ വെറുതെയിരിക്കില്ല. മോദി സര്‍ക്കാര്‍ യുദ്ധത്തിനിറങ്ങിയാല്‍ തക്കതായ മറുപടി നല്‍കുമെന്നാണ് ഷാസിയയുടെ ഭീഷണി.

    തീവ്രവാദ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തി നല്ല അയല്‍ക്കാരനാകാന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. പാകിസ്താന്‍ സംരക്ഷണം നല്‍കുന്ന കൊടും ഭീകരരുടെ വിവരങ്ങളും ഇന്ത്യ തുറന്നുകാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിലാല്‍ ഭൂട്ടോ പ്രധാനമന്ത്രിക്കും ആര്‍എസ്‌എസിനുമെതിരെ സംസാരിച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...