MORE

    വടക്ക് – കിഴക്കൻ മേഖലയിലെ അഴിമതിക്ക് തങ്ങൾ ചുവപ്പ് കാർഡ് കാണിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

    Date:

    ഷില്ലോങ്: രാജ്യത്തിന്‍റെ വടക്ക് – കിഴക്കൻ മേഖലയിലെ അഴിമതിക്ക് തങ്ങൾ ചുവപ്പ് കാർഡ് കാണിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി, വിവേചനം, അക്രമം, വോട്ടുബാങ്ക് രാഷ്‌ട്രീയം തുടങ്ങിയ തടസങ്ങൾ നീക്കിയെന്നും അദ്ദേഹം പറഞ്ഞു. മേഘാലയയിലെ ഷില്ലോങ്ങില്‍ നടന്ന നോർത്ത് ഈസ്റ്റേൺ കൗൺസില്‍ (എന്‍ഇസി) സുവർണ ജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

    കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ന് നടന്ന ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ വിഭജിക്കാനുള്ള ശ്രമം നടന്നിരുന്നു. ഇപ്പോൾ, തങ്ങൾ ഈ ഭിന്നതകൾ ഇല്ലായ്‌മ ചെയ്‌തുവെന്നും അദ്ദേഹം അവകാശപ്പെട്ടു. നോർത്ത് ഈസ്റ്റേൺ കൗൺസിലിന്‍റെ 50 വർഷത്തെ സംഭാവനകൾ വിവരിക്കുന്ന ‘സ്വർണ കാൽപ്പാടുകൾ’ എന്ന സ്‌മരണിക പ്രധാനമന്ത്രി പ്രകാശനം ചെയ്‌തു. എൻഇസിയുടെ അരനൂറ്റാണ്ട് വിവരിക്കുന്ന ഹ്രസ്വചിത്രവും ചടങ്ങിൽ പ്രദർശിപ്പിച്ചു.

    വടക്ക് കിഴക്കൻ മേഖല, സാംസ്‌കാരിക ടൂറിസം വികസന മന്ത്രി ജി കിഷൻ റെഡ്ഡിയും ചടങ്ങില്‍ പങ്കെടുത്തു. മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ചടങ്ങില്‍ നിർവഹിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...