MORE

    ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ കൂട്ടപ്പിരിച്ചുവിടല്‍ ; മലയാളികളടക്കം 43 പേര്‍ പെരുവഴിയില്‍ ; കേന്ദ്ര ആരോഗ്യമന്ത്രിയെയും മന്ത്രി വി മുരളീധരനെയും പരാതി ബോധിപ്പിക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ലെന്നും ജീവനക്കാര്‍

    Date:

    ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ കൂട്ടപ്പിരിച്ചുവിടല്‍. പതിമൂന്ന് വര്‍ഷമായി ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കിയിരുന്ന മലയാളികള്‍ അടക്കമുള്ള നാല്‍പത്തിമൂന്ന് പേരെയാണ് പിരിച്ചുവിട്ടത്. കോവിഡ് കാലത്ത് അടക്കം ജീവന്‍ പണയം വച്ച്‌ ജോലി ചെയ്തവരോടാണ് ആശുപത്രിയുടെ നടപടി.

    ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡിനിലെ താമസിക്കുന്ന മലയാളിയായ ജോസിക്ക് കോവിഡ് സമ്മാനിച്ചത് വലിയ ദുരന്തമാണ്. ഭര്‍ത്താവിനെയും ഭര്‍ത്യപിതാവിനെയും കോവിഡ് കവര്‍ന്നു. രണ്ട് കൊച്ചു കുട്ടികളെ ചേര്‍ത്തുവച്ച്‌ ജീവിതത്തില്‍ പകച്ചു നിന്ന ജോസിക്ക് ഒരെരൊരു ആശ്വാസം ആര്‍എംഎലിനെ നഴ്‌സ് ആയുള്ള ജോലിയായിരുന്നു. പതിമൂന്ന് വര്‍ഷമായി ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ജോസിക്ക് കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് പിരിഞ്ഞു പോകാന്‍ അറിയിപ്പ് കിട്ടിയത്

    ജോസിയെ പോലെ 43 പേര്‍ക്കാണ് ഒറ്റയടിക്ക് ജോലി നഷ്ടമായത്. 2009 മുതല്‍ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവര്‍. മഹാമാരിക്കാലത്ത് കോവിഡ് വാര്‍ഡിലടക്കം നെടുംതൂണായവരെയാണ് ഒഴിവുകളില്‍ സ്ഥിരനിയമനം നടത്തുകയാണെന്ന പേരില്‍ ആശുപത്രി പിരിച്ചുവിട്ടത്. ആശുപത്രിയുടെ നീക്കത്തിനെതിരെ കേന്ദ്ര ട്രിബ്യൂണലിനെ നേരത്തെ സമീപിച്ചിരുന്നു. എന്നാല്‍ അനുകൂല വിധി ലഭിച്ചില്ല. ഇതോടെ ആണ് അധികൃതര്‍ ധൃതിപിടിച്ചി പിരിച്ചുവിടല്‍ നടപ്പാക്കിയത്.

    പരാതിയുമായി കേന്ദ്ര ആരോഗ്യമന്ത്രിയെയും മന്ത്രി വി മുരളീധരനെയും കാണാന്‍ ശ്രമിച്ചിട്ടും ഇതുവരെ ഇതിനായില്ലെന്ന് ഇവര്‍ പറയുന്നു. ദീര്‍ഘകാലത്തെ ജോലിക്കിടെ മിക്കവര്‍ക്കും പുതിയ നിയമനത്തിനുള്ള പ്രായപരിധി പിന്നിട്ടു, ആശുപത്രിയില്‍ നൂറിലേറെ ഒഴിവുകള്‍ നികത്താനുണ്ട്. ഈ സാഹചര്യത്തില്‍ ജോലിയില്‍ തിരികെ എടുക്കണമെന്നാണ് ആവശ്യം. നിയമനടപടികളുമായി കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...