MORE

    പ്രവാസികള്‍ പ്രതിസന്ധിയില്‍, വിമാനനിരക്ക് കുത്തനെ ഉയര്‍ത്തി; വര്‍ധന ന്യായീകരിച്ച്‌ കേന്ദ്രം, ഇടപെടാനാവില്ലെന്ന് മന്ത്രി രാജ്യസഭയില്‍

    Date:

    ന്യൂഡല്‍ഹി: പ്രവാസികളെ പ്രതിസന്ധിയിലാക്കി, കുത്തനെ ഉയര്‍ത്തിയ വിമാനനിരക്കിനെ പാര്‍ലമെന്റില്‍ ന്യായീകരിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

    കോവിഡില്‍ ഏറ്റവും കൂടുതല്‍ ദുരിതംനേരിട്ട വ്യവസായമാണ് വ്യോമയാന മേഖലയെന്നും നിരക്കുവര്‍ധന അനിവാര്യമാണെന്നും, ഇടപെടാനാവില്ലെന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. നിരക്ക് ചാര്‍ട്ടുണ്ടാക്കി വിമാനക്കൊള്ള തടയുമോ എന്ന സി.പി.എം. അംഗം വി. ശിവദാസന്റെ ചോദ്യത്തിന് രാജ്യസഭയില്‍ മറുപടിപറയുകയായിരുന്നു അദ്ദേഹം.

    വ്യോമയാന ഗതാഗതം സീസണല്‍ വ്യവസായമാണെന്ന് മന്ത്രി പറഞ്ഞു. ഉത്സവ സീസണായ ഒക്ടോബര്‍മുതല്‍ ഫെബ്രുവരിവരെ വ്യോമയാനമേഖല ഉച്ചസ്ഥായിയിലാണ്. അതേസമയം, വര്‍ഷകാലത്ത് പൂര്‍ണമായും താഴ്ചയിലും.മുന്‍കൂട്ടി ടിക്കറ്റ് ബുക്കുചെയ്താല്‍ നിരക്ക് കുറവായിരിക്കും. ആഗോളതലത്തില്‍ അതാണ് രീതി” -മന്ത്രി സഭയില്‍ പറഞ്ഞു. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് ഇക്കോണമി ക്ലാസില്‍പ്പോലും 25,000 രൂപ ഈടാക്കുന്ന അവസ്ഥ പ്രതിഷേധാര്‍ഹമാണെന്ന് വി. ശിവദാസന്‍ പറഞ്ഞു

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...