സോലാപൂര്‍ (മഹാരാഷ്ട്ര): മഹാരാഷ്ട്രയില്‍ അവിവാഹിതരായ യുവാക്കള്‍ ലിംഗാനുപാതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തി.
സോളാപൂരില്‍ ഒരു കൂട്ടം യുവാക്കള്‍ വധുവിനെ തേടി ‘ബ്രൈഡ് ഗ്രൂം മോര്‍ച്ച’ എന്ന പേരില്‍ മാര്‍ച്ച് നടത്തി. വിവാഹത്തിന് പെണ്ണിനെ വേണം എന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
മാര്‍ച്ചില്‍ പങ്കെടുത്ത അവിവാഹിതരായ യുവാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പെണ്‍കുട്ടികളെ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ അവര്‍ ആവശ്യപ്പെട്ടു. ലിംഗാനുപാതം മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അതിനായി പെണ് ഭ്രൂണഹത്യ തടയാനും സ്ത്രീകള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
വിവാഹ വസ്ത്രം ധരിച്ച് യുവാക്കള്‍ കുതിരപ്പുറത്ത് കയറി കളക്ടറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബാന്‍ഡ് മേളവും ഒപ്പമുണ്ടായിരുന്നു.

