ഇന്ത്യന്‍ വിപണിയില്‍ ഇന്‍ഫിനിക്സ് ബ്രാന്‍ഡിന്റെ മറ്റൊരു ഹാന്‍ഡ്സെറ്റ് കൂടി പുറത്തിറക്കി.
ഇന്‍ഫിനിക്സ് സീറോ സീരീസിന്റെ ഭാഗമായുള്ള ഇന്‍ഫിനിക്സ് സീറോ 20 സ്മാര്‍ട്ട്ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. മിതമായ വിലയ്ക്ക് ഒട്ടനവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള സ്മാര്‍ട്ട്ഫോണ്‍ കൂടിയാണ് ഇന്‍ഫിനിക്സ് സീറോ 20. ഇവയുടെ സവിശേഷതകള്‍ അറിയാം.
6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 1,080×2,400 പിക്സല്‍ റെസലൂഷനും 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി99 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 12 ആണ്.
108 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 13 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, ക്വാഡ് എല്‍ഇഡി ഫ്ലാഷോടു കൂടിയ 2 മെഗാപിക്സല്‍ മൈക്രോ ക്യാമറ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. 60 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. 44 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും, 4,500 എംഎഎച്ച് ബാറ്ററി ലൈഫും ലഭ്യമാണ്.
സ്പേസ് ഗ്രേ, ഗ്ലിറ്റര്‍ ഗോള്‍ഡ്, ഗ്രീന്‍ ഫാന്റസി എന്നിങ്ങനെ മൂന്ന് വ്യത്യസ്ഥ കളര്‍ വേരിയന്റിലാണ് ഇന്‍ഫിനിക്സ് സീറോ 20 വാങ്ങാന്‍ സാധിക്കുക. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉളള മോഡലിന് 15,999 രൂപയാണ് വില. ഡിസംബര്‍ 29 മുതല്‍ ഈ സ്മാര്‍ട്ട്ഫോണ്‍ ഫ്ലിപ്കാര്‍ട്ട് മുഖാന്തരം വാങ്ങാന്‍ സാധിക്കും.

