കൊച്ചി: ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട താരമായി ബോളിവുഡ് നടന് അക്ഷയ്കുമാര്‍.
2022 ജൂലായ് സെപ്റ്റംബര്‍ പാദത്തിലാണ് താരത്തിന്റെ ഈ നേട്ടം.ടാം മീഡിയ റിസര്‍ച്ചിന്റെ വിഭാഗമായ ടി.എം.അഡെക്സിന്റേതാണ് റിപ്പോര്‍ട്ട്. വിദ്യാ ബാലനും അമിതാഭ് ബച്ചനുമാണ് തൊട്ടുപിന്നില്‍. പരസ്യങ്ങളുടെ എണ്ണത്തില്‍ ഏഴ് ശതമാനം വിഹിതം അക്ഷയ്കുമാര്‍ നേടിയപ്പോള്‍ ആറു ശതമാനം വീതം വിഹിതമാണ് വിദ്യാബാലനും അമിതാഭ് ബച്ചനും സ്വന്തമാക്കിയത്.രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, അനുഷ്ക ശര്‍മ, ഷാരൂഖ് ഖാന്, സാറ അലി ഖാന്, കത്രീന കൈഫ്, കൃതി സാനന്‍ എന്നിവരാണ് ടെലിവിഷന്‍ പരസ്യങ്ങളില്‍ കൂടുതല്‍ തവണ പ്രത്യക്ഷപ്പെട്ടതില്‍ മുന്നിലുള്ള മറ്റ് താരങ്ങള്‍

