2022 സിനിമ മേഖലയ്ക്ക് വളരെ നല്ല സമയം ആയിരുന്നു. കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് പ്രശ്നങ്ങള്‍ നേരിട്ടിരുന്ന സിനിമ മേഖല വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയ വര്‍ഷം കൂടിയായിരുന്നു 2022. ബോളിവുഡ് സിനിമയ്ക്ക് അത്ര നല്ല വര്‍ഷം ആയിരുന്നില്ല 2022. തുടരെ തുടരെ ബോളിവുഡില്‍ ഇറങ്ങിയ സിനിമയ്ക്ക് പരാജയം നേരിട്ടിരുന്നു.
അതേസമയം നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങള്‍ പാന്‍ ഇന്ത്യ തലത്തില്‍ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ 2022 ല്‍ പുറത്തിറങ്ങിയ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
കെജിഎഫ് 2
2022 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം കെജിഎഫ് 2 ആണ്. കെജിഎഫ് 2 ആഗോള തലത്തില്‍ നേടിയത് 1228 കോടി രൂപയാണ്. ഏപ്രില്‍ 14ന് റിലീസ് ചെയ്ത ചിത്രം ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ അത്ഭുതമായിരുന്നു. യാഷിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശാന്ത് നീല്‍ ഒരുക്കിയ ചിത്രമാണ് കെജിഎഫ് 2. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്സിലെ കണക്കില്ലാത്ത സ്വര്‍ണ്ണശേഖരത്തിന്റെയും അവിടെ ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരുടെയും അവരുടെ കാവല്‍ക്കാരനായ റോക്കി ഭായിയുടെയും കഥ പറഞ്ഞ ചിത്രമായിരുന്നു കെജിഎഫ് 2.

