MORE

    Arrested | ‘ബോളിവുഡ് താരം ഐശ്വര്യ റായിയുടെ പേരില്‍ വ്യാജ പാസ്‌പോര്‍ട് കൈവശം വച്ചു’; 3 വിദേശികള്‍ അറസ്റ്റില്‍

    Date:

    മുംബൈ: (www.kvartha.com) ബോളിവുഡ് താരം ഐശ്വര്യ റായിയുടെ പേരില്‍ വ്യാജ പാസ്‌പോര്‍ട് കൈവശം വെച്ചുവെന്ന പരാതിയില്‍ മൂന്ന് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.വിരമിച്ച ആര്‍മി കേണലില്‍ നിന്ന് 1.81 കോടി തട്ടിയെടുത്തുവെന്ന കേസില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്. ഇവരില്‍ രണ്ടു പേര്‍ നൈജീരിയയില്‍ നിന്നും ഒരാള്‍ ഘാനയില്‍ നിന്നുമുള്ളവരാണ്.

    പൊലീസ് നടത്തിയ പരിശോധനയില്‍ ഇവരില്‍ നിന്ന് ഐശ്വര്യയുടെ ചിത്രം പതിച്ച വ്യാജ പാസ്‌പോര്‍ടിനോടൊപ്പം 3000 യു എസ് ഡോളര്‍ (രണ്ടര ലക്ഷം), 10,500 പൗന്‍ഡ് (10.60 ലക്ഷം) എന്നിവ കണ്ടെടുത്തതായി ഡെപ്യൂടി കമീഷണര്‍ അഭിഷേക് വര്‍മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന ഇവര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് സൈബര്‍ കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്.

    സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത്:

    വിശദമായ അന്വേഷണത്തില്‍ 10.76 കോടി രൂപ മുഖവിലയുള്ള വ്യാജ ഇന്‍ഡ്യന്‍ കറന്‍സി നോടുകളും ഡസന്‍ കണക്കിന് വ്യാജ യുഎസ് ഡോളറും ബ്രിടീഷ് പൗന്‍ഡ് ബിലുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തു.

    പ്രതികളുടെ ലാപ്ടോപുകളും കംപ്യൂടറുകളും പരിശോധിച്ചപ്പോള്‍, വ്യാജ വിസയും വ്യാജ പാസ്പോര്‍ട് പകര്‍പുകളും കണ്ടെത്തി. വ്യാജ പാസ്പോര്‍ടുകളിലൊന്നില്‍ ബോളിവുഡ് താരം ഐശ്വര്യ റായ് ബചന്റെ ചിത്രമുണ്ടായിരുന്നു. നൈജീരിയയില്‍ നിന്നുള്ള എകെ ഉഫെറെംവുക്വെ, ഒകോലോയ് ഡാമിയോണ്‍, ഘാനയില്‍ നിന്നുള്ള അഡ്വിന്‍ കോളിന്‍സ് എന്നിവരാണ് അറസ്റ്റിലായത്.

    പ്രതികള്‍ ഹാര്‍ഡ്കോര്‍ സൈബര്‍ ക്രിമിനലുകളാണ്, അവര്‍ മറ്റ് കൂട്ടാളികള്‍ക്കൊപ്പം ചേര്‍ന്ന് വിവിധ തട്ടിപ്പുകളില്‍ ഏര്‍പ്പെടുകയും മാട്രിമോണിയല്‍ സൈറ്റുകള്‍, ഡേറ്റിംഗ് ആപുകള്‍, സോഷ്യല്‍ മീഡിയ സൈറ്റുകള്‍, ലോടറി തട്ടിപ്പ് തുടങ്ങിയവയിലൂടെ ആളുകളെ കബളിപ്പിക്കുകയും ചെയ്തിരുന്നു.

    വിരമിച്ച ആര്‍മി കേണലില്‍ നിന്ന് ക്യാന്‍സര്‍ ചികിത്സാ ഔഷധങ്ങള്‍ വാങ്ങാമെന്ന് പറഞ്ഞാണ് ഇവര്‍ കബളിപ്പിച്ചത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘം ഉപയോഗിച്ചിരുന്ന ആറ് മൊബൈല്‍ ഫോണുകള്‍, 11 സിം കാര്‍ഡുകള്‍, ലാപ്ടോപുകള്‍, പ്രിന്ററുകള്‍, മറ്റ് ചില ഗാഡ്ജെറ്റുകള്‍ എന്നിവയും പിടിച്ചെടുത്തു. ഇവയെ കൂടാതെ മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...