MORE

    Arrested | ‘വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ആക്രമണം; ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റി, മുടി മുറിച്ചു’; യുവാവ് അറസ്റ്റില്‍

    Date:

    പത്തനംതിട്ട: (www.kvartha.com) കലഞ്ഞൂരില്‍ ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റിയെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.

    കലഞ്ഞൂര്‍ ചാവടിമല സ്വദേശി വിദ്യയ്ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ ഏലക്കുളം സ്വദേശി സന്തോഷിനെ അടൂരില്‍നിന്ന് കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

    ഇരുവരുടെയും വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ആക്രമണം. ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന സന്തോഷ്, വിദ്യയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് വടിവാള്‍ ഉപയോഗിച്ച്‌ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വിദ്യയെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് പരിസരവാസികളെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. വിദ്യയുടെ ഒരു കൈമുട്ടും കൈപ്പത്തിയും അറ്റു. മുടിയും പ്രതി മുറിച്ചു മാറ്റിയെന്നും വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയില്‍ യുവതിയുടെ അച്ഛന്‍ വിജയനും പരുക്കേറ്റെന്നും ബന്ധുക്കള്‍ പറഞ്ഞു. നിലവിളി കേട്ട് എത്തിയപ്പോള്‍ സന്തോഷ് വീട്ടില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...