MORE

    നിറഞ്ഞുകവിഞ്ഞ് അതിരപ്പിള്ളി വെള്ളച്ചാട്ടം; പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു

    Date:

    തൃശൂര്‍: ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് സ്ലൂയിസ് വാള്‍വുകള്‍ തുറന്നു.
    തിങ്കള്‍ പകല്‍ രണ്ടോടെ ആദ്യ വാല്‍വ് തുറന്നു. നാലോടെ രണ്ടാമത്തെ വാല്‍വും തുറന്നു. 400 ക്യുമെക്സ് ജലമാണ് ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നത്. തിങ്കളാഴ്ച രാവിലെ ഏഴിന് ഡാമിലെ ജലനിരപ്പ് 420.80 മീറ്ററാണ്. നിലവില്‍ ഡാമിന്റെ ഏഴ് സ്പില്‍വേ ഷട്ടറുകളും തുറന്ന് അധികജലം പുഴയിലേക്ക് ഒഴുക്കുന്നുണ്ട്.

    ജില്ലയില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ടും ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയായാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍കൂടിയായ കലക്ടര്‍ ഹരിത വി കുമാര്‍ രണ്ടുഘട്ടമായി സ്ലൂയിസ് വാള്‍വുകള്‍ തുറക്കാന്‍ ഉത്തരവിട്ടത്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയരാന്‍ സാധ്യതയുണ്ട്.

    പൊതുജനങ്ങളും കുട്ടികളും പുഴയില്‍ കുളിക്കുന്നതും ഇറങ്ങുന്നതും വസ്ത്രങ്ങള്‍ കഴുകുന്നതും ഒഴിവാക്കണമെന്ന് കലക്ടര്‍ അറിയിച്ചു. പൂമല ജലസംഭരണിയിലെ ജലവിതാനം ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനും സാധ്യത.

    ഡാമിന്റെ സംഭരണശേഷി 29 അടിയാണ്. നിലവില്‍ ജലനിരപ്പ് 27.6 അടിയായ സാഹചര്യത്തില്‍ രണ്ടാമത്തെ അപകടസൂചന പുറപ്പെടുവിച്ചിട്ടുണ്ട്. ജലനിരപ്പ് 28 അടിയിലെത്തിയാല്‍ ഷട്ടറുകള്‍ തുറക്കും. മലവായ് തോടിന്റെ ഇരുവശത്തുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ ജൂണില്‍ 40 ശതമാനമാണ് മഴക്കുറവ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...