8000 രൂപയില്‍ താഴെ വിലയില്‍ പോലും മികച്ച സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്. മുതിര്‍ന്ന ആളുകള്‍ക്കും കുട്ടികള്‍ക്കും ഇത്തരം ഫോണുകള്‍ നല്ലതായിരിക്കും.
റെഡ്മി, റിയല്‍മി, സാംസങ്, ടെക്നോ തുടങ്ങിയ ജനപ്രിയ ബ്രാന്റുകളെല്ലാം ഇത്തരം ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്. വില കുറവാണെങ്കിലും മികച്ച സവിശേഷതകള്‍ ഉള്ള സ്മാര്‍ട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.
റിയല്‍മി സി20 (Realme C20)
7,499 രൂപ റിയല്‍മി സി20 ഒരു എൻട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണാണ്. വാട്ടര്‍ഡ്രോപ്പ് നോച്ച് ഉള്ള 6.5 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 1,600 x 720 പിക്സല്‍ റസലൂഷൻ സ്ക്രീൻ ഉണ്ട്. മീഡിയടെക് ഹീലിയോ ജി35 ചിപ്പ്സെറ്റിന്റെ കരുത്തിലാണ് റിയല്‍മി സി20 പ്രവര്‍ത്തിക്കുന്നത്. 2 ജിബി റാമും 32 ജിബി സ്റ്റോറേജും ഡിവൈസിലുണ്ട്. ഡിവൈസിന്റെ പിന്നില്‍ ഒരു ക്യാമറ മാത്രമാണ് ഉള്ളത്. 4പി ലെൻസ് എഎഫ്, 4x ഡിജിറ്റല്‍ സൂം എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന 8 മെഗാപിക്‌സല്‍ എഐ പിൻ ക്യാമറയാണ് ഇത്. 5 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസില്‍ നല്‍കിയിട്ടുണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.
ടെക്നോ സ്പാര്‍ക്ക് 7 (Tecno Spark 7)
7,990 രൂപ ടെക്നോ സ്പാര്‍ക്ക് 7 സ്മാര്‍ട്ട്ഫോണില്‍ 720 x 1600 റെസലൂഷനും 90.34% ബോഡി സ്‌ക്രീൻ റേഷിയോവും 20:9 അസ്പാക്‌ട് റേഷിയോവും 480 നിറ്റ്‌സ് ബ്രൈറ്റ്നസുമുള്ള 6.52 ഇഞ്ച് ഡോട്ട് നോച്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. ആൻഡ്രോയിഡ് 11 ബേസ്ജ് ഹൈഒഎസ് 7.5ലാണ് സ്പാര്‍ക്ക് 7 പ്രവര്‍ത്തിക്കുന്നത്. 1.8 GHz സിപിയു, ഒക്ടാ കോര്‍ മീഡിയടെക് ഹെലിയോ എ25 പ്രോസസര്‍ എന്നിവയാണ് ഈ ഡിവൈസിന് കരുത്ത് നല്‍കുന്നത്. 3 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഡിവൈസില്‍ 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. 16 എംപിയാണ് ഫോണിലുള്ള പിൻ ക്യാമറ. 8 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിലുണ്ട്. 6000 എംഎഎച്ച് വലിയ ബാറ്ററിയാണ് ഈ ഡിവൈസില്‍ ടെക്നോ നല്‍കിയിട്ടുള്ളത്.
സാംസങ് ഗാലക്സി എ10 (Samsung Galaxy A10)
7990 രൂപ സാംസങ് ഗാലക്സി എ10 സ്മാര്‍ട്ട്ഫോണില്‍ 2 ജിബി റാമാണ് ഉള്ളത്. എക്‌സിനോസ് 7884 എസ്‌ഒസിയുടെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണ്‍ ആൻഡ്രോയിഡ് പൈ ഔട്ട്-ഓഫ്-ദി-ബോക്‌സ് ഒഎസ് ആണ് ഉള്ളത്. 32 ജിബി സ്റ്റോറേജും ഈ ഡിവൈസിലുണ്ട്. ഈ സ്റ്റോറോജ് തികയാത്ത ആളുകള്‍ക്ക് മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനും സാധിക്കും. 6.2 ഇഞ്ച് എച്ച്‌ഡി+ ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി എ10 സ്മാര്‍ട്ട്ഫോണിലുള്ളത്. ഡിവൈസിന്റെ പിന്നില്‍ 13 എംപി ക്യാമറയും മുൻവശത്ത് 5 എംപി ക്യാമറയും നല്‍കിയിട്ടുണ്ട്. 3400 mAh ബാറ്ററിയാണ് ഈ ഡിവൈസില്‍ നല്‍കിയിട്ടുള്ളത്.
റെഡ്മി 9A (Redmi 9A)
6999 രൂപ റെഡ്മി 9എ സ്മാര്‍ട്ട്ഫോണില്‍ 6.53 ഇഞ്ച് (16.59 സെമി) ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 720 x 1600 പിക്സല്‍ സ്‌ക്രീൻ റെസലൂഷനും ഉണ്ട്. മീഡിയടെക് ഡൈമൻസിറ്റി ജി25 പ്രോസസറിന്റെ കരുത്തിലാണ് റെഡ്മി 9എ പ്രവര്‍ത്തിക്കുന്നത്. 5000 mAh ബാറ്ററിയും ഈ ഡിവൈസില്‍ ഉണ്ട്. ആൻഡ്രോയിഡ് വേര്‍ഷൻ10 (Q)ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 13 എംപി പ്രൈമറി സെൻസറാണ് ഈ ഡിവൈസിന്റെ പിൻ വശത്ത് റെഡ്മി നല്‍കിയിട്ടുള്ളത്. ഡിവൈസിന്റെ മുൻവശത്ത് സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 5 എംപി ക്യാമറയും നല്‍കിയിട്ടുണ്ട്.
റിയല്‍മി സി11 (Realme C11)
7,499 രൂപ റിയല്‍മി സി11 സ്മാര്‍ട്ട്ഫോണില്‍ 6.5 ഇഞ്ച് (16.51 സെ.മീ) 270 പിപിഐ, 60 Hz റിഫ്രഷ് റേറ്റ് ഐപിഎസ് എല്‍സിഡി ഡിസ്പ്ലെയാണ് ഉള്ളത്. ഈ ഡിവൈസിന് കരുത്ത് നല്‍കുന്നത് ഒക്ടാ കോര്‍ (1.6 GHz, ക്വാഡ് കോര്‍ + 1.2 GHz, ക്വാഡ് കോര്‍) യൂണിസോക്ക് എസ്സി9863എ പ്രോസസറാണ്. 2 ജിബി റാമാണ് ഡിവൈസിലുള്ളത്. 8 എംപി പ്രൈമറി ക്യാമറയുള്ള ഫോണില്‍ 5 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. 5000 mAh ബാറ്ററിയാണ് റിയല്‍മി സി11 2021 സ്മാര്‍ട്ട്ഫോണില്‍ നല്‍കിയിട്ടുള്ളത്. മൈക്രോ-യുഎസ്ബി പോര്‍ട്ട് വഴിയാണ് ഈ ഡിവൈസ് ചാര്‍ജ് ചെയ്യുന്നത്.
റിയല്‍മി നാര്‍സോ 50i (Realme Narzo 50i)
7,499 രൂപ റിയല്‍മി നാര്‍സോ 50i സ്മാര്‍ട്ട്ഫോണില്‍ 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് വരുന്നത്. 4 ജിബി വരെ റാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യൂണിസോക് 9863 SoC ആണ് പ്രോസസ്സര്‍. എഫ്/2.0 അപ്പേര്‍ച്ചറുള്ള 8 മെഗാപിക്സല്‍ AI റിയര്‍ ക്യാമറയും എഫ്/2.2 അപ്പേര്‍ച്ചറുള്ള 5 മെഗാപിക്സല്‍ AI സെല്‍ഫി ക്യാമറയും ഫോണില്‍ ക്രമീകരിച്ചിട്ടുണ്ട്. 43 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയം വാഗ്ദാനം ചെയ്യുന്നു എന്ന് റിയല്‍മി അവകാശപ്പെടുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് റിയല്‍മി നാര്‍സോ 50iയില്‍ പായ്ക്ക് ചെയ്തിരിക്കുന്നത്. 3.5 എംഎം ഓഡിയോ ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട്, വൈഫൈ 802.11 ബി/ജി/എൻ, ബ്ലൂടൂത്ത് വി 4.2 എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.
നോക്കിയ C01 പ്ലസ് (Nokia C01 Plus)
ആൻഡ്രോയിഡ് 11 (ഗോ പതിപ്പ്) പതിപ്പിലാണ് നോക്കിയ സി 01 പ്ലസ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് ഇന്ത്യയ്ക്കുള്ള എച്ച്‌എംഡിയുടെ ആൻഡ്രോയിഡ് ഗോ ഫോണ്‍ ആയിരിക്കാം. 5.45 ഇഞ്ച് എച്ച്‌ഡി + ഡിസ്പ്ലേ, ഒക്ടാകോര്‍ യൂണിസോക്ക് പ്രോസസര്‍, നീക്കം ചെയ്യാവുന്ന 3000 എംഎഎച്ച് ബാറ്ററി, പിന്നില്‍ 5 മെഗാപിക്സല്‍ ക്യാമറ, എല്‍ഇഡി ഫ്ലാഷോടുകൂടിയ മുൻഭാഗം എന്നിവയാണ് ഇന്ത്യയ്ക്കുള്ള നോക്കിയ സി 01 പ്ലസിന്റെ ബാക്കി സവിശേഷതകള്‍. ഒരു മൈക്രോ എസ്ഡി കാര്‍ഡ്. നോക്കിയ സി 01 പ്ലസിനായി കുറഞ്ഞത് രണ്ട് വര്‍ഷത്തെ ത്രൈമാസ സുരക്ഷാ പാച്ചുകളും എച്ച്‌എംഡി വാഗ്ദാനം ചെയ്യുന്നു. 5, 499 രൂപയാണ് നോക്കിയ സി 01 പ്ലസിന്റെ വില.
നോക്കിയ സി12 (Nokia C12)
എച്ച്‌എംഡി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള നോക്കിയ ഇന്നലെയാണ് നോക്കിയ സി12 ലോഞ്ച് ചെയ്തത്. HD+ ഡിസ്‌പ്ലേ, 2ജിബി അഡീഷണല്‍ റാം, വലിയ ബാറ്ററി എന്നിങ്ങനെയുള്ള സവിശേഷതകളോടെയാണ് ഈ ഡിവൈസ് വരുന്നത്. ഇതൊരു എൻട്രി ലെവല്‍ ഫോണായതിനാല്‍ തന്നെ വലിയ പെര്‍ഫോമൻസോ ക്യാമറ ക്വാളിറ്റിയോ പ്രതീക്ഷിക്കാനാവില്ല. ഫീച്ചര്‍ ഫോണില്‍ നിന്നും സ്മാര്‍ട്ട് ഫോണിലേക്ക് മാറുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം നോക്കിയ സി12 മികച്ച ചോയിസ് ആയിരിക്കും. നോക്കിയ സി12 സ്മാര്‍ട്ട്ഫോണിന്റെ ഇന്ത്യയിലെ വില 5,999 രൂപയാണ് വില. നോക്കിയ സി12 സ്മാര്‍ട്ട്ഫോണില്‍ 6.3 ഇഞ്ച് HD+ LCD ഡിസ്പ്ലെയാണ് നല്‍കിയിട്ടുള്ളത്. ഒക്ടാ-കോര്‍ യൂണിസോക്ക് 9863A1 പ്രോസസറാണ് ഈ ഡിവൈസിന് കരുത്ത് നല്‍കുന്നത്. നോക്കിയ സി12 സ്മാര്‍ട്ട്ഫോണില്‍ 8 മെഗാപിക്സല്‍ പിൻ ക്യാമറയും 5 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയുമാണുള്ളത്. ഈ ഡിവൈസില്‍ ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ഇല്ല. 3000mAh ബാറ്ററിയാണ് ഫോണില്‍ഷ നല്‍കിയിട്ടുള്ളത്.

