MORE

    14 മണിക്കൂര്‍ നീണ്ട സിബിഐ റെയ്ഡ് അവസാനിച്ചു; ഫോണും കമ്ബ്യൂട്ടറും പിടിച്ചെടുത്തു, താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് സിസോദിയ

    Date:

    ന്യൂഡല്‍ഹി: താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും, റെയ്ഡുകളെ ഭയന്ന് നല്ല പ്രവര്‍ത്തികള്‍ അവസാനിപ്പിക്കാന്‍ പോകുന്നില്ലെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.

    14 മണിക്കൂര്‍ നീണ്ട റെയ്ഡിന് ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയത്തില്‍ അഴിമതി ആരോപിച്ചാണ് സിസോദിയയുടെ ഡല്‍ഹിയിലെ വീട്ടിലുള്‍പ്പെടെ 31 ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയത്. സിസോദിയയാണ് എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത്.

    ‘ ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഇനിയും നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്നത് തുടരും. ഡല്‍ഹി സര്‍ക്കാര്‍ ഒന്നും അവസാനിപ്പിക്കാന്‍ പോകുന്നില്ലെന്നും’ സിസോദിയ പറഞ്ഞു. തന്റെ ഫോണും കമ്ബ്യൂട്ടറും സിബിഐ പിടിച്ചെടുത്തുവെന്നും സിസോദിയ ആരോപിച്ചു.

    നവംബറിലാണ് ഡല്‍ഹി സര്‍ക്കാര്‍ പുതിയ മദ്യനയം നടപ്പാക്കിയത്. എന്നാല്‍ അഴിമതി ആരോപണം ഉയരുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതോടെ മദ്യനയം ജൂലൈയില്‍ റദ്ദാക്കി. ഇയാളുടെ കമ്ബ്യൂട്ടറും ഫോണും പിടിച്ചെടുത്തതായി സിസോദിയ പറഞ്ഞു. രാഷ്‌ട്രീയം ഉപയോഗിച്ച്‌ മദ്യവില്‍പ്പനശാലകളുടെ ലൈസന്‍സ് സ്വകാര്യവ്യക്തികള്‍ക്ക് കൈമാറിയെന്നായിരുന്നു പ്രധാന ആരോപണം. പുതിയ മദ്യനയത്തില്‍ ക്രമക്കേടുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയാണ് കഴിഞ്ഞ മാസം സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...