MORE

    Chathuram OTT Release : സ്വാസികയുടെ ചതുരം ഉടന്‍ ഒടിടിയിലേക്ക്; എപ്പോള്‍. എവിടെ കാണാം?

    Date:

    സ്വാസിക കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ചതുരം ഉടന്‍ ഒടിടിയിലേക്ക് എത്തും. 2023 ജനുവരിയില്‍ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

    ചിത്രത്തിന്‍റെ സംവിധായകന്‍ സിദ്ധാര്‍ഥ്‌ ഭരതന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വിവരം അറിയിച്ചത്. എന്നാല്‍ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതിയോ, ചിത്രത്തിന്‍റെ ഡിജിറ്റല്‍ അവകാശങ്ങള്‍ നേടിയ ഒടിടി പ്ലാറ്റ്ഫോം ഏതാണെന്നും അറിയിച്ചിട്ടില്ല. ചിത്രം നവംബര്‍ 4 നാണ് തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് തീയേറ്ററുകളില്‍ വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്.

    റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവരായിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപത്രങ്ങളായി എത്തിയത്. ഇറോട്ടിക് ത്രില്ലര്‍ വിഭാഗത്തില്‍ എത്തിയ ചിത്രമായിരുന്നു ചതുരം. സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തിന് നിരവധി വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വന്നിരുന്നു. ചിത്രത്തില്‍ അതിയായ വയലന്‍സും സെക്സും നിറഞ്ഞിരിക്കുന്നതിനാലാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. വളരെ ഗ്ലാമറസായ വേഷത്തിലാണ് ചിത്രത്തില്‍ സ്വാസിക എത്തിയത്. റോഷന്‍ മാത്യു, സ്വാസ്വിക എന്നിവര്‍ക്ക് പുറമെ ശാന്തി, അലന്‍സിയര്‍, ലിയോണ, ഗീതി സംഗീത, നിശാന്ത് സാഗര്‍, കിച്ചു ടെല്ലസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...