MORE

    ‘ലോകകാര്യങ്ങള്‍ നോക്കുന്ന കേന്ദ്രമന്ത്രി ഫ്‌ളൈ ഓവര്‍ കാണാന്‍ വന്നതെന്തിന്’; മുഖ്യമന്ത്രി

    Date:

    തിരുവനന്തപുരം: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ കേരള സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി. തിരക്കുള്ള ലോക കാര്യങ്ങള്‍ നോക്കുന്ന മന്ത്രി കഴക്കൂട്ടത്തെ ഫ്ളൈ ഓവര്‍ കാണാന്‍ വന്നതിന്റെ ചേതോവികാരം എന്തെന്ന് മനസിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ പാത വികസനത്തില്‍ അവകാശവാദവുമായി ചിലര്‍ രംഗത്ത് വരുന്നുണ്ട്. കഴക്കൂട്ടം മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏല്‍പ്പിച്ചുവെന്നാണ് കേള്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

    തിങ്കളാഴ്ചയാണ് കഴക്കൂട്ടം ഫ്‌ളൈ ഓവറിന്റെ നിര്‍മാണപ്പുരോഗതി ജയശങ്കര്‍ നേരിട്ടെത്തി വിലയിരുത്തിയത്. ഫ്‌ളൈ ഓവര്‍ സന്ദര്‍ശിച്ച മന്ത്രി ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ പ്രദീപ്കുമാര്‍, റീജണല്‍ ഓഫീസര്‍ ബി എല്‍ മീണ എന്നിവരോട് പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. ബിജെപി സംസ്ഥാന നേതാക്കളടക്കം മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനമെന്നാണ് അറിയുന്നത്. 90 ശതമാനവും പണി പൂര്‍ത്തിയായ ഫ്‌ളൈ ഓവര്‍ ഉടന്‍തന്നെ ഗതാഗതത്തിനു തുറന്നുകൊടുക്കും

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...