MORE

    കോണ്‍ഗ്രസുകാരുടെ സാന്നിധ്യത്തിലാണ് ഗാന്ധിച്ചിത്രം തകര്‍ക്കപ്പെട്ടത് : മുഖ്യമന്ത്രി

    Date:

    തിരുവനന്തപുരം : രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫിസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്ന സമയത്താണു മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ക്കപ്പെട്ടതെന്നു നിയമസഭയില്‍ മുഖ്യമന ത്രി പിണറായി വിജയന്‍ സൂചിപ്പിച്ചു.

    ആ സമയത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും പൊലീസ് റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചു മുഖ്യമന്ത്രി പറഞ്ഞു.

    എസ്എഫ്ഐ പ്രവര്‍ത്തകരല്ല ഗാന്ധിച്ചിത്രം തകര്‍ത്തതെന്നു ചൂണ്ടിക്കാട്ടി അന്വേഷണ സംഘവും ജില്ലാ പൊലീസ് മേധാവിയും നല്‍കിയ റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കം ഇന്നലെ മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്ത ഉദ്ധരിച്ച് വി.ജോയി ഉന്നയിച്ച സബ്മിഷനോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയുടെ ഓഫിസില്‍ അതിക്രമിച്ചു കയറിയ എസ്എഫ്ഐ പ്രവര്‍ത്തകരെ വൈകിട്ട് 3.54ന് പുറത്താക്കിയിരുന്നെന്നു മുഖ്യമന്ത്രി പറഞ്ഞു. അതിനു ശേഷം വൈകിട്ട് 4.04ന് പൊലീസ് ഫൊട്ടോഗ്രഫര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. അപ്പോള്‍ ഗാന്ധിജിയുടെ ചിത്രം യഥാസ്ഥാനത്തു തന്നെ ഉണ്ടായിരുന്നതായി അദ്ദേഹം പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

    ടിവി ചാനലുകളും ഇതേ സമയത്തു ദൃശ്യങ്ങള്‍ പകര്‍ത്തി സംപ്രേഷണം ചെയ്തിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരെ പുറത്താക്കിയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഓഫിസില്‍ ഉണ്ടായിരുന്നത്. വൈകിട്ട് 4.29ന് വീണ്ടും ഫോട്ടോ എടുത്തപ്പോള്‍ ഗാന്ധിജിയുടെ ചിത്രം ചില്ലുകള്‍ തകര്‍ന്ന നിലയില്‍ നിലത്തു കിടക്കുന്നതു കണ്ടെന്നും പൊലീസ് ഫൊട്ടോഗ്രാഫര്‍ മൊഴി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...