MORE

    സിപിഐയുടെ വകുപ്പുകള്‍ എല്‍ഡിഎഫിലെ ചെറിയ പാര്‍ട്ടികള്‍ക്ക് നല്‍കി; മുന്നണിയില്‍ സിപിഎം രാഷ്ട്രീയ യജമാനന്മാരായി മാറാന്‍ ശ്രമിക്കരുത്; ഇനി ഭരണം കിട്ടിയാല്‍ സിപിഐ മുഖ്യമന്ത്രിസ്ഥാനം ചോദിക്കണമെന്നും ഒരുവിഭാഗം; കൊല്ലം ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിന് വിമര്‍ശനം

    Date:

    കൊല്ലം: സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും പാര്‍ട്ടി നേതൃത്വത്തിനും എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി സിപിഐ കൊല്ലം ജില്ലാ സമ്മേളനം.

    സിപിഐയുടെ കൈവശമുണ്ടായിരുന്ന വകുപ്പുകള്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ സിപിഎം പിടിച്ചെടുത്തുവെന്ന് ഒരുവിഭാഗം പ്രതിനിധികള്‍ വിമര്‍ശിച്ചു. സിപിഐയുടെ വകുപ്പുകള്‍ എല്‍ഡിഎഫിലെ ചെറിയ പാര്‍ട്ടികള്‍ക്ക് നല്‍കി. പ്രധാനപ്പെട്ട വകുപ്പുകള്‍ ചോദിച്ച്‌ വാങ്ങാനായില്ലെന്നും നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

    ഇനി ഇടതുമുന്നണിക്കു ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രി സ്ഥാനം നിശ്ചിതകാലത്തേക്കെങ്കിലും പാര്‍ട്ടി ആവശ്യപ്പെടണമെന്നും സിപിഐ ജില്ലാ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. കഴിഞ്ഞ ദിവസം രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയിലാണു പ്രതിനിധികള്‍ ഇങ്ങനെ ആവശ്യപ്പെട്ടത്.

    ഗ്രാമബ്ലോക്ക് ജില്ലാ പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പറേഷനുകള്‍, സഹകരണ ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ധാരണപ്രകാരം അധ്യക്ഷസ്ഥാനം സിപിഎമ്മുമായി സിപിഐ പങ്കിടാറുണ്ട്. സിപിഐയുടെ മുഖ്യമന്ത്രിയായിരുന്ന പി.കെ.വാസുദേവന്‍ നായര്‍ രാജിവച്ചു രൂപീകരിച്ചതാണ് 1980ല്‍ ഇടതുമുന്നണി.

    മുന്നണി ഉണ്ടാക്കുമ്ബോള്‍ അതുവരെ മുഖ്യമന്ത്രിസ്ഥാനം സിപിഐക്കായിരുന്നു. അതുകൊണ്ട് ഇനി ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്നു പാര്‍ട്ടി ആവശ്യപ്പെടണമെന്നും പ്രതിനിധി പറഞ്ഞു.

    അടുത്ത ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്ബോള്‍ ഒന്നോ രണ്ടോ വര്‍ഷത്തേക്ക് എങ്കിലും മുഖ്യമന്ത്രി പദം വാങ്ങിയെടുക്കണമെന്ന ആവശ്യമാണ് കൊല്ലം ജില്ലാ സമ്മേളന പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഉയര്‍ത്തിയത്. മറ്റു പല ജില്ലകളിലേതെന്ന പോലെ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍നമാണ് കൊല്ലത്തും ഉയര്‍ന്നത്.

    മുന്നണിയില്‍ സിപിഎം പുലര്‍ത്തുന്ന സമീപനത്തെ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ട് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുന്നണിമര്യാദകള്‍ക്കപ്പുറം രാഷ്ട്രീയ യജമാനന്മാരായി മാറാന്‍ സിപിഎം ശ്രമിക്കരുതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു.

    സിപിഐയെ മുഖ്യമന്ത്രി അവഗണിക്കുകയാണ്. സിപിഐ മന്ത്രിമാരെ മുഖ്യമന്ത്രി അവഗണിക്കുന്നു. ഉദ്യോഗസ്ഥ നിയമനമടക്കം ചോദ്യം ചെയ്യുമ്ബോള്‍ അവഗണിക്കുന്നുണ്ട്. ആദ്യമായി മന്ത്രിയായതുകൊണ്ടാണ് കാര്യങ്ങള്‍ അറിയാത്തത് എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു.

    സിപിഐയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലും സിപിഎമ്മനെതിരെ വിമര്‍ശനം ഉണ്ടായിരുന്നു. സിപിഎം സഹകരണ മേഖലയില്‍ തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുകയാണ്. ക്യാംപസുകളില്‍ എഐഎസ്‌എഫ് പ്രവര്‍ത്തിക്കുന്നത് എസ് എഫ് ഐക്കാരുടെ മര്‍ദ്ദനം സഹിച്ചാണ്. ക്യാംപസുകളില്‍ കെ എസ് യുവും എബിവിപിയും നേട്ടമുണ്ടാക്കിയാലും എഐഎസ്‌എഫ് നേട്ടമുണ്ടാക്കാന്‍ പാടില്ലെന്നാണ് എസ്‌എഫ്‌ഐ നിലപാട്. കൊല്ലത്ത് ബിജെപി വളര്‍ച്ചയുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

    ആര്‍എസ്‌പിക്കെതിരെയും എന്‍കെ പ്രമേചന്ദ്രന്‍ എംപിക്കെതിരെയും സിപിഐ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കൊല്ലത്ത് സംഘടനാ സംവിധാനവും ജന സ്വാധീനവും നഷ്ടപ്പെട്ട പാര്‍ട്ടിയാണ് ആര്‍എസ്‌പിയെന്നാണ് വിമര്‍ശനം. എല്‍ഡിഎഫിലേക്ക് തിരിച്ചെത്തണമെന്ന് ആര്‍എസ്‌പിയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നു. എന്നാല്‍ യുഡിഎഫില്‍ തന്നെ ആര്‍ എസ് പി തുടരുന്നത് എന്‍ കെ പ്രേമചന്ദ്രന്റെ പിടിവാശി കാരണമാണെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.

    കേരള കോണ്‍ഗ്രസ് ബിക്കെതിരെ ഒളിയമ്ബും സിപിഐ ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്. സിപിഎമ്മിനും സിപിഐക്കും അല്ലാതെ എല്‍ഡിഎഫിലെ ഒരു ഘടക കക്ഷിക്കും കൊല്ലം ജില്ലയില്‍ സ്വാധീനമില്ലെന്നാണ് വിമര്‍ശനം.

    സിപിഐ കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലും സര്‍ക്കാരിനും മുന്നണിക്കുമെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സാമ്ബത്തിക പ്രതിസന്ധിക്കിടയിലും ധൂര്‍ത്തിനും, ധാരാളിത്തത്തിനും കുറവില്ലെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.

    അടിസ്ഥാന വര്‍ഗ്ഗത്തെ വിട്ട് മധ്യവര്‍ഗ്ഗത്തിന് പിന്നാലെ പായുകയാണ് മുന്നണിയും സര്‍ക്കാരുമെന്നാണ് മറ്റൊരു വിമര്‍ശനം. വികസന കാഴ്ചപ്പാടുകള്‍ക്ക് ഇടതു മുഖം നഷ്ടമാകുന്നുവെന്നും കുറ്റപ്പെടുത്തലുണ്ട്. മുതിര്‍ന്ന നേതാവ് ആനി രാജയെ എതിര്‍ത്ത് പറഞ്ഞ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ശരിയല്ലെന്ന് ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു.

    കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ നേതൃത്വം വ്യക്തമായ നിലപാടെടുത്തില്ലെന്നും വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രിയെ വിമര്‍ശിക്കേണ്ട ഒരു സന്ദര്‍ഭത്തിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാഗത്ത് നിന്ന് അത് ഉണ്ടാകുന്നില്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പൊലീസ് പക്ഷപാതപരമായി പെരുമാറുന്നു. ഇത് ഗൗരവത്തോടെ കാണണം. സഹകരണ സ്ഥാപനങ്ങളില്‍ നടക്കുന്ന അഴിമതിയും സ്വജന പക്ഷപാതവും തടഞ്ഞ് വിശ്വാസ്യത നിലനിര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്..

    പാര്‍ട്ടി ജില്ലാസമ്മേളനങ്ങളിലെല്ലാം കാനത്തിനെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം, സെക്രട്ടറി പിണറായിയുടെ അടിമയായി എന്നാണ്. പാര്‍ട്ടി സമ്മേളന കാലത്തെ സഭാസമ്മേളനം ഇതുകൊണ്ട് തന്നെ കാനത്തിനും നിര്‍ണായകം. ഭരണം വേണം, ഒപ്പം നിലപാട് വ്യക്തമാക്കണം, പാര്‍ട്ടിയിലെ വിമര്‍ശര്‍ക്ക് മറുപടി നല്‍കണം എന്നതാണ് കാനം രാജേന്ദ്രന്‍ നേരിടുന്ന പ്രതിസന്ധി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...