MORE

    റഷ്യയില്‍ ട്രക്കും മിനി ബസും കൂട്ടിയിടിച്ച്‌ 16 മരണം

    Date:

    റഷ്യയില്‍ ട്രക്കും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ പ്രദേശമായ ഉലിയാനോവ്‌സ്‌കിയിലാണ് സംഭവം.

    അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
    ഉലിയാനോവ്‌സ്‌ക് മേഖലയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന മിനി ബസിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞു കയറുകയായിരുന്നു. റോഡുപണി നടക്കുന്നതിനാല്‍ അപകടസ്ഥലത്ത് ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നതായും മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

    രണ്ട് ട്രക്കുകള്‍ക്കിടയില്‍പ്പെട്ട് പൂര്‍ണമായി തകര്‍ന്ന മിനി ബസിന്റെ വീഡിയോ പൊലീസ് പുറത്തുവിട്ടു. ബസ് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കൊല്ലപ്പെട്ടവരില്‍ ട്രക്ക് ഡ്രൈവറും ഉള്‍പ്പെടുന്നുവെന്ന് ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ റഷ്യന്‍ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...