MORE

    സിംബാബ്‌വേയ്‌ക്കെതിരെ ആദ്യ ഏകദിനം ഇന്ന്

    Date:

    ഹരാരേ: സിംബാബ്വേയ്‌ക്കെതിരെ ഇന്ത്യയുടെ ആദ്യ ഏകദിനം ഇന്ന് ഹരാരേ സ്‌റ്റേഡി യത്തില്‍ നടക്കും. കെ.എല്‍.രാഹുലും ശിഖര്‍ ധവാനും നായകനും ഉപനായകനുമായ പരമ്ബരയില്‍ വിവിഎസ്.ലക്ഷ്മണാണ് പരിശീലകനായി ടീമിനൊപ്പമുള്ളത്.

    മലയാളി താരം സഞ്ജു സാംസണ്‍ 2015ല്‍ ഹരാരേയില്‍ സിംബാബ്വേയ്‌ക്കെതിരെയാണ് തന്റെ അരങ്ങേറ്റം നടത്തിയതെന്ന പ്രത്യേകതയുമുണ്ട്. ഉച്ചയ്‌ക്ക് 12.45നാണ് മത്സരം ആരംഭിക്കുന്നത്.

    പ്രതാപകാലത്ത് ലോകോത്തര ബാറ്റിംഗ് ഇതിഹാസങ്ങളായി മാറിയ ഫ്‌ലവര്‍ സഹോദരന്മാരിലൂടെയാണ് സിംബാബ്വേ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിറഞ്ഞത്. പിന്നീട് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വിലക്ക് നേരിട്ട് ഏറെക്കാലം മാറിനില്‍ക്കേണ്ടി വന്നതും ചരിത്രം. ആറ് വര്‍ഷത്തിന് ശേഷമാണ് ടീം ഇന്ത്യ സിംബാബ്വേയില്‍ എത്തുന്നത്. ടി20 ലോകകപ്പ് അടുത്തിരിക്കേ പരമ്ബര പല യുവതാരങ്ങള്‍ക്കും അവരുടെ പ്രകടനം നിര്‍ണ്ണായകമാണ്.

    പരിക്കില്‍ നിന്ന് മോചിതനായി തിരികെ എത്തിയ കെ.എല്‍.രാഹുലില്‍ തന്നെയാണ് ടീം ഇന്ത്യയുടെ പ്രതീക്ഷ. ശിഖര്‍ ധവാനും രാഹുലും സ്‌കോര്‍ കണ്ടെത്തുക എന്നത് അനിവാര്യ മാണ്. ഇഷാന്‍ കിഷനോ സഞ്ജുസാംസണോ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന റോളില്‍ ടീമിലുള്ളതിനാല്‍ ഒരാള്‍ക്കാണ് സാദ്ധ്യതയുള്ളത്.

    ശക്തമായ ബാറ്റിംഗ് നിര സിംബാബ്വേയുടെ കരുത്താണ്. സിക്കന്ദര്‍ റാസയും ഇന്നസെന്റ് കൈയും ടീമിനെ ഏത് പ്രതിസന്ധിയിലും കരകയറ്റുന്ന കാഴ്ചയാണ് സമീപകാലത്ത് കാണുന്നത്. ബംഗ്ലാദേശിനെതിരെ തുടര്‍ച്ചയായ സെഞ്ച്വറികളോടെയാണ് റാസ തന്റെ മികവ് നിലനിര്‍ത്തുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...