MORE

    അവധി പ്രഖ്യാപനം വൈകിയതിന് കളക്ടറിനെതിരെ രക്ഷിതാക്കള്‍

    Date:

    കൊച്ചി: അവധി പ്രഖ്യാപിക്കാന്‍ വൈകിയതിന് കളക്ടര്‍ രേണു രാജിനെതിരെ രക്ഷിതാക്കള്‍. കനത്ത മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് രാവിലെ 8.25നാണ് അവധി പ്രഖ്യാപിച്ചത്. അപ്പോഴേക്കും വിദ്യാര്‍ത്ഥികളൊക്കെ സ്‌കൂളുകളിലേക്ക് പുറപ്പെട്ടിരുന്നു.

    ‘കളക്ടറെന്താ ഉറങ്ങിപ്പോയോ?’, ‘ഇന്‍എഫിഷ്യന്റ് കലക്ടര്‍’, ‘ഇന്ന് ഈ പേജില്‍ കുത്തിയിരുന്നു മടുത്താണു സ്‌കൂളില്‍ വിട്ടത്’ തുടങ്ങിയ നിരവധി കമന്റുകളാണ് രേണു രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ രക്ഷിതാക്കള്‍ നല്‍കിയിരിക്കുന്നത്.

    കഴിഞ്ഞ ദിവസം മഴ കുറഞ്ഞതിനെ തുടര്‍ന്ന് ജില്ലയുടെ കിഴക്കന്‍ മേഖലയ്ക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചത്. ഇന്നു നേരം വെളുക്കും മുമ്പേ ജില്ലയില്‍ മഴ കനത്തതോടെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും. ഒടുവില്‍ അവധി ഇല്ലെന്നു കണ്ടതോടെ വിദ്യാര്‍ത്ഥികളെ മാതാപിതാക്കള്‍ സ്‌കൂളിലേയ്ക്കണ്ടേി വന്നപ്പോഴാണ് കളക്ടറുടെ അവധി പ്രഖ്യാപനം.

    അതേസമയം, പ്രവര്‍ത്തനം തുടങ്ങിയ സ്‌കൂളുകളൊന്നും അടയ്ക്കണ്ടെന്നും കളക്ടര്‍ അറിയിച്ചു. അവധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കുട്ടികളെ വിളിക്കാന്‍ സ്‌കൂളിലെത്തിയ മാതാപിതാക്കള്‍ വീണ്ടും ആശയക്കുഴപ്പത്തിലായി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...