MORE

    ദളിത് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിഷേധം; രാജസ്ഥാനില്‍ 12 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രാജിവെച്ചു

    Date:

    അധ്യാപകന്റെ മര്‍ദനമേറ്റ് ദളിത് ബാലന്‍ മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രാജിവെച്ചു.

    രാജസ്ഥാനിലെ ബാരന്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ 12 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് രാജിക്കത്ത് അയച്ചത്. ദളിതര്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയ ഇവര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച പനാചന്ദ് മേഘ്‌വാളിന് പിന്തുണയും പ്രഖ്യാപിച്ചുഅത്രു മണ്ഡലത്തിലെ എംഎല്‍എയായിരുന്ന പനാചന്ദ് തിങ്കളാഴ്ച്ചയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് രാജിക്കത്ത് സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് മരണപ്പെട്ട കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോതസ്ര, വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി മംമ്താ ഭൂപേഷ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി ഭജന്‍ ലാല്‍ ജാതവ് എന്നിവരും കുട്ടിയുടെ വീട്ടിലെത്തി.

    പാര്‍ട്ടി ഫണ്ടില്‍ നിന്ന് കുട്ടിയുടെ കുടുംത്തിന് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ വിചാരണ വേഗത്തിലാക്കുമെന്ന ഉറപ്പും നല്‍കി. എംഎല്‍എ മേഘ്‌വാളിന്റെ രാജിയെ പിന്തുണച്ചാണ് 25 അംഗ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ 12 പേരും രാജിവെച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...