MORE

    ‘ദേശീയപാതയുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തണം’; പി എ മുഹമ്മദ് റിയാസ്

    Date:

    എറണാകുളം: ദേശീയപാതയുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നെടുമ്പാശ്ശേരിയില്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അപകടത്തിന് ഉത്തരവാദികള്‍ കരാറുകാരാണ്, തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നട്ടെല്ല് കാണിക്കണം. അല്ലെങ്കില്‍ പി.ഡബ്ല്യൂ.ഡി ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

    ‘സംസ്ഥാന സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. ദേശീയ പാത അതോറിറ്റിയുടെ കീഴിലുള്ള മേഖലകളില്‍ അറ്റകുറ്റപണി നടത്താന്‍ സര്‍ക്കാരിന് കഴിയില്ല. സാഹചര്യം നിരവധി തവണ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. നിയമസഭയിലും വിഷയത്തില്‍ ശക്തമായ നിലപാടെടുത്തതാണ്’- മന്ത്രി വ്യക്തമാക്കി. നെടുമ്പാശ്ശേരിയിലെ അപകടം അടിയന്തര പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും കേന്ദ്രമന്ത്രിയുമായി ഉടന്‍ സംസാരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

    നെടുമ്പാശ്ശേരിയില്‍ ഇന്നലെ രാത്രി നടന്ന അപകടത്തില്‍ പറവൂര്‍ സ്വദേശി ഹാഷിമാണ് മരിച്ചത്. അങ്കമാലി ബദരിയ ഹോട്ടലിലെ ജീവനക്കാരനായ ഹാഷിം ജോലി കഴിഞ്ഞ് മടങ്ങവെ മാര്‍ അത്തനേഷ്യസ് സ്‌കൂളിന് മുന്നിലെ കുഴിയില്‍ വീഴുകയായിരുന്നു. മറ്റൊരു വാഹനം ഹാഷിമിനുമേല്‍ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. ഹാഷിം സംഭവസ്ഥലത്ത് തന്നെ മരിച്ചതായി നാട്ടുകാര്‍ പറയുന്നു. അപകടത്തിന് പിന്നാലെ റോഡിലെ കുഴിയെല്ലാം അധികൃതരെത്തി അടക്കുകയായിരുന്നു. പൊതുപ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...