MORE

    ജയ് ശ്രീറാം ഡിജെക്കൊപ്പം ദേശീയ പതാക വീശി; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

    Date:

    ജയ് ശ്രീറാം ഡി ജെ ഗാനം വെച്ച് ബിജെപി പ്രവര്‍ത്തകര്‍ ദേശീയ പതാക വീശിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. ദേശീയ പതാകയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നടത്തിയ തിരംഗ് യാത്രയിലാണ് ഡിജെയ്ക്കൊപ്പം ദേശീയ പതാക വീശി ബിജെപി പ്രവര്‍ത്തകര്‍ നൃത്തം ചവിട്ടിയത്.

    പൊലീസ് കേസെടുത്ത് നടപടി സ്വീകരിക്കണം. കേസ് എടുത്തില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. യുവമോര്‍ച്ചയുടെ പ്രകടനം നടന്ന വഴികളിലൂടെ യൂത്ത് കോണ്‍ഗ്രസ് അഭിമാന യാത്ര സംഘടിപ്പിക്കുകയും ചെയ്തു.

    75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിക്ടോറിയ കോളജ് പരിസരത്തുനിന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം തുടങ്ങിയത്. പാട്ടിനൊപ്പം ദേശീയ പതാക വീശി നൃത്തം ചവിട്ടുന്ന ബിജെപി പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ കെ സുരേന്ദ്രന്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ കെ സുരേന്ദ്രനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ബിജെപി പ്രവര്‍ത്തകരുടേത് ദേശീയ പതാകയെ അപമാനിക്കുന്ന നടപടിയാണ്. ദേശീയ പതാകയോട് അനാദരവ് കാണിച്ചുവെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...