MORE

    എല്ലാ വീടുകളിലും ത്രിവര്‍ണ പതാക’; പോസ്റ്റല്‍ വകുപ്പ് 10 ദിവസത്തിനിടെ വിറ്റത് ഒരുകോടിയിലധികം പതാകകള്‍

    Date:

    ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിന് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരിക്കുകയാണ്.

    എല്ലാ വീടുകളിലും ത്രിവര്‍ണ പാതക (ഹര്‍ ഖര്‍ തിരങ്ക) എന്ന കാമ്ബയിനിന്‍റെ ഭാഗമായി പോസ്റ്റല്‍ വകുപ്പ് നേരിട്ടും ഓണ്‍ലൈന്‍ വഴിയും പതാക വാങ്ങുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.

    25 രൂപയാണ് ഒരു പതാകയുടെ വില. കഴിഞ്ഞ പത്തുദിവസത്തിനിടെ പോസ്റ്റല്‍ വകുപ്പ് രാജ്യത്തെ ഒന്നര ലക്ഷത്തോളം പോസ്റ്റ് ഓഫിസുകള്‍ വഴി ഒരു കോടിയിലധികം പതാകകളാണ് വില്‍പന നടത്തിയത്. ഒന്നര ലക്ഷം പോസ്റ്റ് ഓഫിസ് ശൃംഖലകളുള്ള തപാല്‍ വകുപ്പ് രാജ്യത്തെ എല്ലാ പൗരന്മാരെയും ഹര്‍ ഖര്‍ തിരങ്ക പരിപാടിയുടെ ഭാഗമാക്കിയെന്നും 10 ദിവസത്തിനുള്ളില്‍ ഒരു കോടിയിലധികം ദേശീയ പതാകകള്‍ പോസ്റ്റ് ഓഫിസുകളിലൂടെ നേരിട്ടും ഓണ്‍ലൈനിലൂടെയും വില്‍പന നടത്തിയെന്നും തപാല്‍ വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.

    ആഗസ്റ്റ് ഒന്നു മുതല്‍ തന്നെ ഇപോസ്റ്റ് ഓഫിസ് പോര്‍ട്ടല്‍ വഴിയുള്ള ദേശീയ പതാക വില്‍പന തുടങ്ങിയിരുന്നു. ഓണ്‍ലൈനില്‍ ഓര്‍ഡല്‍ നല്‍കുന്നവര്‍ക്ക് സൗജന്യമായി പതാകകള്‍ വീടുകളില്‍ എത്തിച്ചുനല്‍കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...