MORE

    വിസി നിയമനത്തിനായി സേര്‍ച്ച്‌ കമ്മിറ്റി, ചട്ട ലംഘനങ്ങളില്‍ നടപടി കര്‍ശ്ശനമാക്കി; ഗവര്‍ണര്‍ക്കെതിരെ പ്രമേയം കൊണ്ടുവരാന്‍ നീക്കവുമായി കേരള സര്‍വകലാശാല

    Date:

    തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം കൊണ്ടുവരാന്‍ നീക്കവുമായി കേരള സര്‍വകലാശാല. ഇന്ന് ചേരുന്ന സെനറ്റ് യോഗത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം കൊണ്ടുവരാനാണ് നീക്കം.

    വിസി നിയമനത്തില്‍ ഏകപക്ഷീയമായി ഗവര്‍ണര്‍ സേര്‍ച്ച്‌ കമ്മിറ്റി ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് നടപടി.

    സര്‍വ്വകലാശാലകളിലെ ചട്ട ലംഘനങ്ങളില്‍ ഗവര്‍ണര്‍ നടപടി കര്‍ശ്ശനമാക്കിയതോടെയാണ് ഇപ്പോള്‍ കേരള സര്‍വകലാശാല ആരിഫ് മുഹമ്മദ് ഖാനെതിരെ തിരിഞ്ഞിരിക്കുന്നത്. പ്രമേയം വന്നാല്‍ കേരള വിസിക്ക് എതിരെ ഗവര്‍ണര്‍ നടപടി എടുത്തേക്കും. നിലവില്‍ വിസി നിയമനത്തിനായി ഗവര്‍ണര്‍ രൂപീകരിച്ച സേര്‍ച്ച്‌ കമ്മിറ്റിയിലേക്ക് സര്‍വകലാശാല ഇതുവരെ നോമിനിയെ നല്‍കിയിട്ടില്ല.

    അതേസമയം കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്ക് എതിരെ ഗവര്‍ണര്‍ ഉടന്‍ നടപടിയിലേക്ക് നീങ്ങും. വിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി വിശദീകരണം ലഭിച്ച ശേഷം തുടര്‍ നടപടിയിലേക്ക് പോകാനാണ് തീരുമാനം.

    നിയമനം സ്റ്റേ ചെയ്തതിനെതിരെ സര്‍വകലാശാല എടുക്കുന്ന നിയമ നടപടിയും രാജ് ഭവന്‍ നിരീക്ഷിക്കുന്നുണ്ട്. ദല്‍ഹിയില്‍ നിന്നും ഗവര്‍ണര്‍ തിരിച്ചെത്തിയശേഷം നടപടികള്‍ കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ട്. പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഗുരുതര വീഴ്ച വിസിയുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് രാജ്ഭവന് ലഭിച്ച നിയമോപദേശം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...