MORE

    ജിമ്മുകള്‍ ക്ഷേത്രങ്ങളും പള്ളികളും പോലെ പുണ്യം : നിയമപരമായി പ്രവര്‍ത്തിക്കണം എന്ന് ഹൈക്കോടതി

    Date:

    കൊച്ചി : സംസ്ഥാനത്ത് ജിംനേഷ്യം നടത്തിപ്പിന് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. ജിംനേഷ്യങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

    ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലും നിയമപരവുമായിരിക്കണം ജിംനേഷ്യങ്ങളുടെ പ്രവര്‍ത്തനമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

    1963ലെ കേരള പബ്ലിക് റിസോര്‍ട്ട് നിയമപ്രകാരം സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങളും ലൈസന്‍സ് എടുക്കണമെന്നാണു ഹൈക്കോടതിയുടെ ഉത്തരവ്. ജിംനേഷ്യങ്ങള്‍ തുടങ്ങുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള ലൈസന്‍സ് നിര്‍ബന്ധമാണ്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ജിംനേഷ്യങ്ങള്‍ക്കു തദ്ദേശസ്ഥാപനങ്ങള്‍ നോട്ടിസ് നല്‍കണം. നോട്ടിസ് ലഭിച്ച് മൂന്നു മാസത്തിനകം ഇത്തരം സ്ഥാപനങ്ങള്‍ ലൈസന്‍സ് സ്വന്തമാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

    പ്രായഭേദമെന്യേ ഏവര്‍ക്കും ദേവാലയങ്ങള്‍ പോലെയായി ജിംനേഷ്യങ്ങള്‍ മാറിക്കഴിഞ്ഞെന്നു ഹൈക്കോടതി പറഞ്ഞു. ആരോഗ്യകരമായ ജീവിതശൈലിയിലേക്കുള്ള മാറ്റത്തിന്റെ തെളിവാണിത്. അതുകൊണ്ടുതന്നെ അവിടുത്തെ അന്തരീക്ഷം ആളുകളെ ആകര്‍ഷിക്കുന്നതായിരിക്കണം. നിയമപരമായി ഇവ പ്രവര്‍ത്തിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

    ജിംനേഷ്യങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രണ്ടു ഹര്‍ജികളിലാണു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. നേരത്തേ ഹര്‍ജി പരിഗണിക്കവെ സംസ്ഥാനത്തു ലൈസന്‍സ് ഇല്ലാതെയാണു ഭൂരിഭാഗം ജിംനേഷ്യങ്ങളും പ്രവര്‍ത്തിക്കുന്നതെന്നു സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...