MORE

    ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി

    Date:

    നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി. 17 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

    ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഇന്ത്യയ്ക്ക് ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. തകര്‍പ്പന്‍ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവാണ് (117) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്ബര നേരത്തെ സ്വന്തമാക്കിയിരുന്നു.

    മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം മോശമായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് ഓപ്പണര്‍ പന്തിന്റെ വിക്കറ്റ് നഷ്ടമായി. ടോപ്ലിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങിയത്. അടുത്ത ഓവറില്‍ കോഹ്ലിയും മടങ്ങി. അഞ്ചാം ഓവറില്‍ ടോപ്ലിയുടെ പന്തില്‍ രോഹിത്തും കൂടാരം കയറി. തുടര്‍ന്ന്, ക്രീസിലെത്തിയ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ യാദവ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

    എന്നാല്‍, ശ്രേയസ് അയ്യരും വേഗത്തില്‍ മടങ്ങി (23 പന്തില്‍ 28). ദിനേശ് കാര്‍ത്തിക് (6), രവീന്ദ്ര ജഡേജ (7), ഹര്‍ഷല്‍ പട്ടേല്‍ (5) എന്നിവരും നിരാശപ്പെടുത്തിയതോടെ സൂര്യകുമാറിന്റെ പോരാട്ടം പാഴായി. രവി ബിഷ്ണോയാണ് (2) പുറത്തായ മറ്റൊരു താരം. 19-ാം ഓവറിലാണ് താരം പുറത്താവുന്നത്. 55 പന്തില്‍ ആറ് സിക്സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ(117) ഇന്നിംഗ്സ്. ആവേഷ് ഖാന്‍ (1) പുറത്താവാതെ നിന്നു. റീസെ ടോപ്ലി ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് നേടി.

    നേരത്തെ, ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ശേഷമാണ് ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തിയത്. ജേസണ്‍ റോയ് (27), ജോസ് ബട്ലര്‍ (18), ഫിലിപ് സാള്‍ട്ട് (8) എന്നിവര്‍ക്കക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. മൂന്നിന് 84 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍, മലാന്‍- ലിവിംഗ്സ്റ്റണ്‍ സഖ്യം ടീമിനെ മത്സരത്തിലേക്ക് കൊണ്ടുവന്നു. ഇരുവരും 84 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിചേര്‍ത്തത്. 39 പന്തില്‍ നിന്ന് അഞ്ച് സിക്സും ആറ് ഫോറും ഉള്‍പ്പെടെയാണ് മലാന്‍ 77 റണ്‍സെടുത്തത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...