MORE

    Indian Army Day 2023: ഇന്ത്യന്‍ ആര്‍മി ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

    Date:

    ഇന്ന് 75-ാം കരസേന ദിനം. എല്ലാ വര്‍ഷവും ജനുവരി 15ന് ഇന്ത്യന്‍ സൈന്യം കരസേന ദിനമായി ആഘോഷിക്കുന്നു. ഇന്ത്യന്‍ കരസേനയുടെ ആദ്യ ഇന്ത്യന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് – ജനറല്‍ (പിന്നീട് ഫീല്‍ഡ് മാര്‍ഷല്‍ ആയ) കെ.എം കരിയപ്പയുടെ നേട്ടങ്ങളെ അനുസ്മരിക്കുന്നതിനായാണ് എല്ലാ വര്‍ഷവും ജനുവരി 15ന് ഇന്ത്യ സൈനിക ദിനം ആഘോഷിക്കുന്നത്.

    1947 ലെ യുദ്ധത്തില്‍ ഇന്ത്യന്‍ സേനയെ വിജയത്തിലേക്ക് നയിച്ച കരിയപ്പ, 1949 ല്‍ അവസാനത്തെ ബ്രിട്ടീഷ് കമാന്‍ഡര്‍-ഇന്‍-ചീഫ് ആയിരുന്ന ജനറല്‍ സര്‍ എഫ്‌ആര്‍ആര്‍ ബുച്ചറില്‍ നിന്നാണ് ഇന്ത്യന്‍ ആര്‍മിയുടെ കമാന്‍ഡര്‍ സ്ഥാനം ഏറ്റെടുത്തത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ കമാന്‍ഡര്‍-ഇന്‍-ചീഫ് ആയിരുന്നു അദ്ദേഹം. കരിയപ്പയെയും പ്രതിരോധ സേനയെയും ആദരിക്കുന്നതിനായാണ് എല്ലാ വര്‍ഷവും കരസേനാ ദിനം ആഘോഷിക്കുന്നത്.

    ഇന്ത്യന്‍ ആര്‍മി ദിനം: ചരിത്രം

    1895 ഏപ്രില്‍ ഒന്നിനാണ് ഇന്ത്യന്‍ സൈന്യം ഔപചാരികമായി സ്ഥാപിതമായത്. 1949-ല്‍ ജനറല്‍ ചീഫ് ഓഫ് ബ്രിട്ടീഷ് ആര്‍മി ഫ്രാന്‍സിസ് ബുച്ചറാണ് അവസാന കമാന്‍ഡര്‍ ആയത്. പിന്നീട് 1949 ജനുവരി 15ന് ഫീല്‍ഡ് മാര്‍ഷല്‍ കെ.എം കരിയപ്പ ഇന്ത്യന്‍ കരസേനയുടെ ആദ്യ കമാന്‍ഡര്‍-ഇന്‍-ചീഫായി നിയമിതനായി. ബ്രിട്ടീഷ് കമാന്‍ഡര്‍-ഇന്‍-ചീഫ് ഇന്ത്യന്‍ സൈന്യത്തിന്റെ നേതൃത്വം ഉപേക്ഷിച്ചതിന് ശേഷം ആദ്യമായി നിയമിതനായ ഇന്ത്യന്‍ ഓഫീസറായിരുന്നു കരിയപ്പ. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കെ.എം. കരിയപ്പ ഇന്ത്യയുടെ ആദ്യത്തെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയി. ഫീല്‍ഡ് മാര്‍ഷല്‍ എന്ന പദവി ലഭിച്ച ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയാണ്. രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനായി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെ ആദരിക്കുന്നതിനായി ഈ ദിനം ആചരിക്കുന്നു. ജനങ്ങളെയും രാജ്യത്തെയും സംരക്ഷിക്കുന്നതില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയെയും ത്യാഗത്തെയും ഈ ദിനത്തില്‍ ഓര്‍മ്മിക്കുന്നു.

    ഇന്ത്യന്‍ ആര്‍മി ദിനം: പ്രാധാന്യം

    ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ഏപ്രില്‍ ഒന്നിന് 1895 ന് ഇന്ത്യന്‍ സേന ഔദ്യോഗികമായി സ്ഥാപിതമായി. സേനയെ നയിച്ച ആദ്യത്തെ ഇന്ത്യക്കാരന്‍ ലെഫ്റ്റനന്റ് ജനറല്‍ കെ.എം കരിയപ്പ ആയിരുന്നു. നിരവധി പ്രത്യേക പരിപാടികള്‍ ഇന്ത്യന്‍ കരസേനാ ദിനത്തില്‍ നടത്തുന്നു. കരസേനാ ദിന പരേഡാണ് ഈ ദിവസത്തെ പ്രധാന ആകര്‍ഷണം. ആദ്യമായാണ് ഇന്ത്യന്‍ ആര്‍മി ഡേ പരേഡ് ന്യൂഡല്‍ഹിക്ക് പുറത്ത് നടക്കുന്നത്. 2023 ജനുവരി 15ന് ബാംഗ്ലൂരിലാണ് പരേഡ് നടക്കുന്നത്. ശത്രുക്കളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍മാരെ ഈ ദിനത്തില്‍ അനുസ്മരിക്കുന്നു.

    ഏറ്റവും പുതിയ വാര്‍ത്തകള്‍ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.ZEE MALAYALAM App ഡൗണ്‍ലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കു ചെയ്യൂ…

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...