രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലറിന്റെ പുതിയ അപ്ഡേറ്റെത്തി. ചിത്രത്തില്‍ തമന്നയും വേഷമിടുന്നു എന്നതാണ് പുതിയ വിശേഷം.
തമന്ന ചിത്രത്തില്‍ സെറ്റില്‍ എത്തിയെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ നിര്‍മതാക്കളായ സണ്‍ പിക്ചേഴ്സ്. സെറ്റില്‍ നിന്നുള്ള തമന്നയുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് നിര്‍മാതാക്കള്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം തെലുങ്ക് നടന്‍ സുനിലിന്റെ സെറ്റില്‍ നിന്നുള്ള ചിത്രവും സണ്‍ പിക്ചേഴ്സ് പങ്കുവെച്ചിരുന്നു.
മലയാളികള്‍ക്ക് ഏറെ ആവേശം പകരുന്നതായിരുന്നു ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത. ജനുവരി 8,9 തിയതികളിലായി മോഹന്‍ലാലിന്റെ രംഗങ്ങളുടെ ചിത്രീകരണം. മലയാളം തമിഴ് സിനിമ ആരാധകരെ ഏറ്റവും ആവശേത്തിലാക്കി അപ്ഡേറ്റായിരുന്നു ഇത്. മലയാളം സൂപ്പര്‍ സ്റ്റാറും തമിഴ് സൂപ്പര്‍ സ്റ്റാറും ആദ്യമായിട്ടാണ് ബിഗ് സ്ക്രീനില്‍ ഒരുമിക്കുന്നത് എന്ന പ്രത്യേകതയും രജിനി ചിത്രത്തിനുണ്ട്. മോഹന്‍ലാലിന് പുറമെ കന്നഡ സൂപ്പര്‍ താരം ശിവരാജ് കുമാറും രജിനി ചിത്രത്തില്‍ കാമിയോ വേഷത്തില്‍ എത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

