MORE

    കെ-റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നു. തൃക്കാക്കര തോല്‍വിയും കേന്ദ്രത്തിന്റെ റെഡ് സിഗ്നലും പിന്‍മാറ്റത്തിന് കാരണം

    Date:

    തിരുവനന്തപുരം : മാസങ്ങളായി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയായ കെ. റെയില്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാര്‍ തലത്തില്‍ രഹസ്യതീരുമാനമായി. കേന്ദ്ര അനുമതി കിട്ടാത്തതിന് പുറമേ പാര്‍ട്ടിക്കുള്ളില്‍ നിന്നും പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും ഉയരുന്ന ശക്തമായ പ്രതിഷേധത്തെ കണ്ടില്ലെന്ന് നടിച്ചാല്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് കെ റെയില്‍ പദ്ധതിയില്‍ നിന്ന് താല്ക്കാലികമായി പിന്‍മാറുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
    കെ-റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിന് എതിരെ ശാസ്ത്ര സാഹിത്യപരിഷത്ത് ഉള്‍പ്പെടെയുള്ള സിപിഐ (എം) അനുകൂലസംഘടനകള്‍ ആദ്യം മുതല്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിയിലെയും എല്‍.ഡി.എഫ് ലെയും പലര്‍ക്കും പദ്ധതിയുടെ കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നുവെങ്കിലും മുഖ്യമന്ത്രിയുടെ തീരുമാനത്തെ എതിര്‍ക്കാനുള്ള ഭയം നിമിത്തം പലരും മൗനം പാലിക്കുകയായിരുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതോടെ കെ-റെയില്‍ അടക്കമുള്ള വിഷയങ്ങളില്‍ പുനര്‍ചിന്തനം ആവശ്യമാണെന്ന ചിന്ത മുതിര്‍ന്ന നേതാക്കള്‍ രഹസ്യമായി പങ്കുവച്ചിരുന്നു. ഇതിനിടെയാണ് കെ-റെയില്‍ പദ്ധതിക്ക് അനുമതി നല്‍കില്ലെന്ന ശക്തമായ നിലപാട് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. കെ-റെയില്‍ എം.ഡി അജിത് കുമാര്‍ കുറച്ച് ദിവസമായി ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്ത് നീക്കങ്ങള്‍ നടത്തിയെങ്കിലും പദ്ധതിക്ക് അനുമതി നല്‍കില്ലെന്ന ഉറച്ച നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. കേരളത്തിലെ ബി.ജെ.പി നേതൃത്വം ഒന്നാകെ പദ്ധതിയെ എതിര്‍ക്കുമ്പോള്‍ കേന്ദ്രത്തിന് മറിച്ചൊരു തീരുമാനം കൈക്കൊള്ളാന്‍ കഴിയില്ല എന്ന നിലപാടാണ് കേന്ദ്രം കൈക്കൊണ്ടത്. ഇതോടുകൂടിയാണ് പദ്ധതിയില്‍നിന്ന് പിന്‍മാറുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കിയശേഷം മാത്രമേ ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം പുറത്തുവരൂ.
    തൃക്കാക്കര തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വോട്ടുകള്‍ പലതും നഷ്ടമായത് കെ-റെയില്‍ പദ്ധതിയോടുള്ള എതിര്‍പ്പാണെന്ന വിലയിരുത്തലും പാര്‍ട്ടിക്കുണ്ട്. മാത്രമല്ല എല്‍.ഡി.എഫ് ഘടകകക്ഷികള്‍ പലതും പദ്ധതിക്ക് എതിരാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഒഴികെ പാര്‍ട്ടിയിലെ ഭൂരിപക്ഷവും പദ്ധതിക്ക് എതിരാണ്. സിപിഐ സംസ്ഥാന സമ്മേളനത്തില്‍ കാനത്തിനെതിരെ കെ റെയില്‍ ആയുധമാക്കുവാന്‍ ഒരു വിഭാഗം തയ്യാറെടുക്കുകയാണ്. കെ റെയില്‍ സമരത്തില്‍ പങ്കെടുത്തവരെ പോലീസ് നേരിട്ട രീതിയെ സിപിഐ ലെ പല നേതാക്കളും പരസ്യമായി വിമര്‍ശിച്ചിരുന്നു. മറ്റൊരു ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്സിനും കെ -റെയില്‍ വിരുദ്ധ നിലപാടാണുള്ളത്. കത്തോലിക്കാ സഭ ഒന്നാകെ പദ്ധതിയെ എതിര്‍ക്കുമ്പോള്‍ കേരള കോണ്‍ഗ്രസ്സിന് മറിച്ചൊരു തീരുമാനം കൈക്കൊള്ളാന്‍ കഴിയില്ല. സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ വരെ പദ്ധതിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ച സ്ഥിതിക്ക് പദ്ധതിയെ പറ്റിയുള്ള ആശങ്ക എല്‍.ഡി.എഫ് ല്‍ അറിയിക്കുവാനുള്ള നീക്കത്തില്‍ ആയിരുന്നു കേരള കോണ്‍ഗ്രസ് (എം). സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കി പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുമ്പോള്‍ ഒരുപാട് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കൂടിയാണ് വരും ദിവസങ്ങള്‍ കേരളം സാക്ഷിയാവുക.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...