MORE

    കെഎസ്ആര്‍ടിസിയുടെ സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസുകള്‍ തടഞ്ഞ് സിഐടിയു

    Date:

    തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസ് സര്‍വീസിന് എതിരെ സിഐടിയു. ബസ് തടഞ്ഞുകൊണ്ടാണ് പ്രതിഷേധം. തിരുവനന്തപുരം സിറ്റി ഡിപ്പോയിലാണ് ബസ് തടയുന്നത്. ബസ് എടുക്കാന്‍ വന്ന ഡ്രൈവറെയും തടഞ്ഞു. സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി സ്വിഫ്റ്റിന് കീഴില്‍ ബസ് സര്‍വീസ് നടത്തുന്നതിനെ എതിര്‍ത്ത് തൊഴിലാളി യൂണിയനുകള്‍ നേരത്തെ രംഗത്തുവന്നിരുന്നു. ഇന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്ന സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസ് സര്‍വീസ് തടയുമെന്നും സിഐടിയു അറിയിച്ചിരുന്നു. കെഎസ്ആര്‍ടിസി എം.ഡിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

    പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി നടത്തിയ ചര്‍ച്ച പ്രഹസനമായിരുന്നുവെന്നും സിഐടിയു ആരോപിച്ചു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ പരിഷ്‌കരണം വേണ്ടയെന്നാണ് യൂണിയനുകളുടെ പ്രതികരണം. ഹ്രസ്വദൂര സര്‍വീസുകളിലേക്കുള്ള സ്വിഫ്റ്റ് കമ്പനിയുടെ കടന്നുകയറ്റം അംഗീകരിക്കില്ലെന്നും പറയുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...