വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രം ലൈഗറിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറ് നേടിയതായി റിപ്പോര്‍ട്ട്.
ചിത്രത്തിന്‍റെ ഡിജിറ്റല്‍ അവകാശങ്ങള്‍ വന്‍ തുകയ്ക്കാണ് വിറ്റ് പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന്, ആഗസ്റ്റ് 25 നാണ് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ചിത്രത്തിന് തീയേറ്ററുകളില്‍ നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ചിത്രം ഒരു മാസം തിയേറ്ററില്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കിയതിന് ശേഷം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തെലുഗു ഉള്‍പ്പടെ 5 ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. ഹിന്ദി, തെലുഗു ഭാഷകളില്‍ ഇറങ്ങിയ ചിത്രം കന്നട, മലയാളം, തമിഴ് ഭാഷകളില്‍ മൊഴി മാറ്റിയാണ് റിലീസ് ചെയ്തിരിക്കുന്നത്.
വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവും സിനിമയുമാണ് ലൈഗര്‍ എന്ന് തന്നെ പറയാം. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പുരി ജഗന്നാഥ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ചായക്കടക്കാരനായ നായകന്‍ ലാസ് വെഗാസിലെ ‘മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്’ (എംഎംഎ) ചാമ്ബ്യന്‍ ആകുന്നതിനായി നടത്തുന്ന ശ്രമങ്ങളും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ചിത്രം സ്പോര്‍ട്സ് ആക്ഷന്‍ ത്രില്ലറാണ്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലൈഗര്‍. ചിത്രത്തില്‍ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് താരമായാണ് വിജയ് ദേവര്‍കൊണ്ട വേഷമിടുന്നത്. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ യുഎസിലാണ് ചിത്രീകരിച്ചത്. ധര്‍മ പ്രൊഡക്ഷന്‍സും പുരി കണക്‌ട്സും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ അവസാന ഭാഗത്താണ് മൈക്ക് ടൈസണ്‍ എത്തുന്നത്.
ലൈഗറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വിജയ് ദേവരകൊണ്ട വ്യക്തമാക്കി. ലൈഗറിലെ തന്റെ കഥാപാത്രത്തെ കുറിച്ച് താരം സംസാരിക്കുന്നതിനിടയില്‍ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വ്യക്തമാക്കിയതായി ഇടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചിത്രത്തിന്‍റെ പ്രൊമോഷന്‍ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്‍റെ തീം സോങിനെ പ്രശംസിച്ച് കൊണ്ട് സാമന്തയും രശ്മികയും മന്ദാനയും ഒക്കെ രംഗത്തെത്തിയിരുന്നു.

