MORE

    ‘രാഷ്ട്രപത്‌നി’ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനുള്ളിലും പ്രതിഷേധം

    Date:

    ന്യൂഡല്‍ഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ ‘രാഷ്ട്രപത്‌നി’ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനുള്ളിലും എതിര്‍പ്പ്. അധിര്‍ രഞ്ജന്‍ ചൗധരിയെ തള്ളിപ്പറഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയാണ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് പരസ്യ വിമര്‍ശനം ഉന്നയിച്ചത്. ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍, സ്ത്രീയോ പുരുഷനോ, ആരുമാകട്ടെ അവര്‍ ആദരവ് അര്‍ഹിക്കുന്നു എന്നാണ് മനീഷ് തിവാരി കുറിച്ചത്. അവരിരിക്കുന്ന പദവിയെ മാനിക്കണം. ലിംഗഭേദത്തിന്റെ ഭ്രമണ പഥത്തില്‍ വഴിതെറ്റുന്നതില്‍ അര്‍ത്ഥമില്ലെന്നും മനീഷ് തിവാരി എംപി കുറിച്ചു.

    അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശം വീണുകിട്ടിയ ആയുധമായി ഉപയോഗിക്കുന്ന ബിജെപിക്ക് കരുത്ത് പകരുന്നതാണ് മനീഷ് തിവാരിയുടെ പരാമര്‍ശം. ‘രാഷ്ട്രപത്‌നി’ പരാമര്‍ശത്തില്‍ ഇന്നലെ ഭരണപക്ഷം പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു. മന്ത്രിമാരായ സ്മൃതി ഇറാനിയും നിര്‍മല സീതാരാമനും ചൗധരിയെ വിമര്‍ശിച്ചിരുന്നു. സോണിയാ ഗാന്ധിയുടെ അറിവോടെയാണ് പരാമര്‍ശം എന്നായിരുന്നു നിര്‍മലയുടെ വിമര്‍ശനം. പാര്‍ലമെന്റില്‍ ഇന്നും ബിജെപി വിഷയം ഉന്നയിക്കാനിരിക്കെയാണ് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി മനീഷ് തിവാരിയുടെ വിമര്‍ശനം വന്നിരിക്കുന്നത്. ഇതാദ്യമായല്ല മനീഷ് തിവാരി ഇത്തരത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നത്. നേരത്തെ അഗ്‌നിപഥ് പദ്ധതിയെ കോണ്‍ഗ്രസ് ഒന്നടങ്കം എതിര്‍ത്തപ്പോള്‍ പദ്ധതിയെ ന്യായീകരിച്ചിരുന്നു മനീഷ് തിവാരി.

    രാഷ്ട്രപതിയെ നേരില്‍കണ്ട് ഖേദം അറിയിക്കാന്‍ തയ്യാറാണെന്ന് ചൗധരി അറിയിച്ചിട്ടുണ്ട്. ഇഡി നടപടിക്കെതിരെ പാര്‍ലമെന്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിനിടെ ഒരു ഹിന്ദി ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ അധിര്‍ രഞ്ജന്‍ ചൗധരി ‘രാഷ്ട്രപത്‌നി’യെന്ന് വിശേഷിപ്പിച്ചത്. ആദ്യം രാഷ്ട്രപതിയെന്ന് പറഞ്ഞത് തിരുത്തി ‘രാഷ്ട്രപത്‌നി’ എല്ലാവര്‍ക്കുമുള്ളതാണെന്ന് അധിര്‍ രഞ്ജന്‍ പറയുകയായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...