MORE

    ‘മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതില്‍ പ്രയാസമില്ല, അഭിമാനം മാത്രം’ എം.എല്‍.എ വാഹനത്തില്‍ സഭയിലെത്തി സജി ചെറിയാന്‍

    Date:

    തിരുവനന്തപുരം: മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതില്‍ ഒരു വിഷമവുമില്ലെന്ന് സജി ചെറിയാന്‍ എം.എല്‍.എ. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതില്‍ പ്രയാസമുണ്ടെന്ന തരത്തില്‍ മാധ്യമങ്ങളില്‍ കാണാന്‍ കഴിഞ്ഞു.

    എന്നാല്‍, പ്രയാസമെന്നുമില്ലെന്നും അഭിമാനം മാത്രമാണെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. എം.എല്‍.എ ബോര്‍ഡ് വെച്ച കാറിലാണ് സജി ചെറിയാന്‍ ഇന്ന് നിയമസഭയിലെത്തിയത്.

    ഭരണഘടനക്കെതിരായ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചത്. കേന്ദ്ര നേതൃത്വത്തിന്റെ കടുത്ത നിലപാടാണ് രാജിയില്‍ സാവകാശത്തിന് വഴികള്‍ തേടുകയായിരുന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായത്.

    അതിനിടെ ഭരണഘടനയെ അവഹേളിച്ചു എന്ന പരാതിയില്‍ മുന്‍മന്ത്രി സജി ചെറിയാനെതിരെ പൊലിസ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തേക്കും. സജി ചെറിയാനെതിരെ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. കീഴ്വായ്പൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.

    മുന്‍മന്ത്രിയുടെ പ്രസംഗം ഭരണഘടനയെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബിജു നോയല്‍ എന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ കേസടുക്കേണ്ടി വരും. അതിനാലാണ് ഇന്ന് തന്നെ നടപടിയിലേക്ക് കടക്കാന്‍ പൊലിസ് തയ്യാറെടുക്കുന്നത്.

    അതേസമയം മുന്‍ മന്ത്രിക്കെതിരെ ഏതൊക്കെ വകുപ്പുകളാണ് ചുമത്തേണ്ടത് എന്ന കാര്യത്തില്‍ പൊലിസിന് ആശയ കുഴപ്പം തുടരുകയാണ്. കഴിഞ്ഞ ദിവസം പൊലിസ് മല്ലപ്പള്ളിയിലെ സജി ചെറിയാന്റെ പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചിരുന്നു. തിരുവല്ല കോടതി കേസ് നാളെ പരിഗണിക്കുന്നുണ്ട്.

    കഴിഞ്ഞ ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ സി.പി.എം പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശമുണ്ടായത്. ജനത്തെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് രാജ്യത്തിന്റേതെന്നും ബ്രിട്ടീഷുകാരന്‍ പറഞ്ഞതും തയാറാക്കിക്കൊടുത്തതുമായ ഭരണഘടനയാണ് എഴുതിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...