ഗുരുഗ്രാം: (www.kvartha.com) ഹരിയാന ഗുരുഗ്രാമിലെ ഒരു ഗ്രാമത്തില്‍ 200-ലധികം പേരടങ്ങുന്ന ആള്‍ക്കൂട്ടം മസ്‌ജിദ് അടിച്ചുതകര്‍ക്കുകയും അകത്ത് പ്രാര്‍ഥിക്കുകയായിരുന്നവരെ ആക്രമിക്കുകയും ഗ്രാമത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.ബുധനാഴ്ച രാത്രി ഭോര കലന്‍ ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്, എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരം വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
നജര്‍ മുഹമ്മദ് എന്നയാള്‍ നല്‍കിയ പരാതി പ്രകാരം ഭോര കാലന്‍ ഗ്രാമത്തില്‍ മുസ്ലീം കുടുംബങ്ങളുടെ നാല് വീടുകള്‍ മാത്രമാണുള്ളത്. ബുധനാഴ്ച രാവിലെ രാജേഷ് ചൗഹാന്‍ എന്ന ബാബു, അനില്‍ ബദോറിയ, സഞ്ജയ് വ്യാസ് എന്നിവരുടെ നേതൃത്വത്തില്‍ ഇരുന്നൂറോളം പേരടങ്ങുന്ന ഒരു ജനക്കൂട്ടം പള്ളി വളയുകയും അകത്ത് പ്രവേശിച്ച്, ഗ്രാമത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് സംഘര്‍ഷം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
രാത്രിയില്‍ തങ്ങള്‍ പള്ളിയില്‍ പ്രാര്‍ഥിക്കുമ്ബോള്‍ ജനക്കൂട്ടം വന്ന് നിസ്‌കരിക്കുകയും ആക്രമിക്കുകയും പ്രാര്‍ഥന ഹോള്‍ പൂട്ടിയിടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. പൊലീസ് എത്തുമ്ബോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ആക്രമണം നടത്തിയ ജനക്കൂട്ടത്തിലെ ഒരാളുടേതെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുഹമ്മദിന്റെ പരാതിയെത്തുടര്‍ന്ന് രാജേഷ് ചൗഹാന്‍, അനില്‍ ബഡോറിയ, സഞ്ജയ് വ്യാസ് തുടങ്ങി നിരവധി പേര്‍ക്കെതിരെ കലാപം, മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ബിലാസ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വസ്തുതകള്‍ പരിശോധിച്ച് വരികയാണെന്നും നിയമപ്രകാരം നടപടിയെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഗജേന്ദര്‍ സിംഗ് പറഞ്ഞു.

