MORE

    മൂന്നാം ഏകദിനത്തിലും ജയം, പരമ്പര സ്വന്തമാക്കി ഇന്ത്യ

    Date:

    പോര്‍ട്ട് ഓഫ് സ്പെയ്ന്‍: രണ്ടുവട്ടം മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഇന്ത്യ 36 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് എടുത്തു. 40 ഓവറായി ചുരുക്കിയ കളിയില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് (98 പന്തില്‍ 98) ഇന്ത്യക്കായി മിന്നിയത്. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (74 പന്തില്‍ 58) പിന്തുണ നല്‍കി. ശ്രേയസ് അയ്യരും (34 പന്തില്‍ 44), സൂര്യകുമാര്‍ യാദവുമാണ് (6 പന്തില്‍ 8) പുറത്തായ മറ്റ് താരങ്ങള്‍.

    ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്ണെടുത്ത് നില്‍ക്കവേ മഴയെത്തി. 24 ഓവറായിരുന്നു അപ്പോള്‍. പിന്നീട് രണ്ടര മണിക്കൂറോളം വൈകിയാണ് മത്സരം പുനരാരംഭിച്ചത്. ഓവര്‍ വെട്ടിച്ചുരുക്കുകയും ചെയ്തു.

    നല്ല തുടക്കമായിരുന്നു ധവാനും ഗില്ലും ഇന്ത്യക്കായി ഒരുക്കിയത്. ഓപ്പണിങ് വിക്കറ്റില്‍ 113 റണ്‍ പിറന്നു. ഏഴ് ഫോര്‍ പായിച്ച ധവാനെ ഹെയ്ഡന്‍ വാല്‍ഷ് മടക്കി. രണ്ട് സിക്‌സറും ഏഴ് ഫോറുമുണ്ട് ഗില്ലിന്റെ ഇന്നിങ്‌സില്‍. പരമ്പര 2-0ന് നേരത്തേ ഇന്ത്യ സ്വന്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...