MORE

    മുന്‍ ഫുട്ബാള്‍ പരിശീലകന്‍ ട്വിറ്ററില്‍ ഇന്ത്യയുടെ തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തു; പിന്നാലെ പിന്‍വലിച്ച്‌ ക്ഷമാപണം

    Date:

    മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റൈന്‍ തെറ്റായ ഇന്ത്യയുടെ ഭൂപടം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

    അബദ്ധം മനസ്സിലാക്കിയ അദ്ദേഹം ഉടന്‍ തന്നെ പോസ്റ്റ് പിന്‍വലിച്ച്‌ മാപ്പു പറഞ്ഞു.

    ഇന്ത്യയുടെ 76ാം സ്വാതന്ത്യദിനാഘോഷത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസ നേരുന്ന സന്ദേശത്തൊടൊപ്പം കോണ്‍സ്റ്റന്‍റൈന്‍ ട്വിറ്ററില്‍ ഇന്ത്യയുടെ ഭൂപടവും പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം ഉപയോഗിച്ച ഭൂപടത്തില്‍ പാക് അധീന കശ്മീരിന്റെ പ്രദേശം ഒഴിവാക്കിയിരുന്നു. ട്വീറ്റിനു താഴെ നിരവധി ആരാധകര്‍ തെറ്റ് ചൂണ്ടിക്കാട്ടി രംഗത്തുവന്നു. പിന്നാലെയാണ് അബദ്ധം മനസ്സിലാക്കി കോണ്‍സ്റ്റന്‍റൈന്‍ ട്വീറ്റ് പിന്‍വലിച്ചത്.

    ക്ഷമാപണം നടത്തുന്ന മാറ്റൊരു ട്വീറ്റും ഉടന്‍ തന്നെ പോസ്റ്റ് ചെയ്തു. ‘മുമ്ബ് ഉപയോഗിച്ച തെറ്റായ ഭൂപടത്തില്‍ ക്ഷമാപണം….ലോകമെമ്ബാടുമുള്ള ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍’ -എന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്. ഐ.എസ്.എല്‍ ക്ലബ് ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായി അടുത്തിടെ കോണ്‍സ്റ്റന്റൈനെ നിയമിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...