MORE

    അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുളള ബില്ലുകള്‍ പാസാക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും

    Date:

    ഗവര്‍ണറുടെ എതിര്‍പ്പ് മൂലം അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുളള ബില്ലുകള്‍ പാസാക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും.

    സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍മാരുടെ നിയനമത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ഭേദഗതി ബില്‍ മറ്റന്നാള്‍ നിയമസഭ പരിഗണിച്ചേക്കും. സെപ്തംബര്‍ 2 വരെയാണ് പ്രത്യേക സഭാ സമ്മേളനം.
    റദ്ദായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുളള 11 ബില്ലുകളും ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ഭേദഗതി ബില്ലുമുള്‍പ്പെടെ 12 ബില്ലുകളാണ് ഈ സഭാ സമ്മേളനം പരിഗണിക്കുന്നത്. സഭാ സമ്മേളത്തിന്റെ ആദ്യ ദിനമായ നാളെ സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികവുമായി ബന്ധപ്പെട്ട ചര്‍ച്ച മാത്രമാണ് നടക്കുക. മറ്റന്നാള്‍ മുതല്‍ ബില്ലുകള്‍ പരിഗണിച്ചു തുടങ്ങും.
    സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍മാരുടെ നിയനമത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ഭേദഗതി ബില്‍ മറ്റന്നാള്‍ തന്നെ പരിഗണിച്ചേക്കുമെന്നാണ് സൂചന. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ഭേദഗതി ബില്‍ അടുത്ത ദിവസങ്ങളിലാകും പരിഗണിക്കുക. ഏതൊക്കെ ബില്ലുകള്‍ മുന്‍ഗണനാ ക്രമമനുസരിച്ച്‌ പരിഗണിക്കണമെന്നത് നാളെ ചേരുന്ന കാര്യോപദേശക സമിതി യോഗത്തിലാകും അന്തിമ തീരുമാനമാവുക.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...