MORE

    നൂപുര്‍ ശര്‍മയുടെ തലവെട്ടിയാല്‍ തന്റെ സ്വത്തുക്കള്‍ നല്‍കാമെന്ന് യുവാവ്; വിവാദ വീഡിയോ പുറത്ത്

    Date:

    അജ്മീര്‍: പ്രവാചകനെതിരായ വിവാദ പരാമര്‍ശം നടത്തിയ മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ തലയറുത്ത് കൊല്ലുന്നവര്‍ക്ക് തന്റെ വീടും വസ്തുവകകളും പാരിതോഷികമായി നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ രാജസ്ഥാനിലെ അജ്മീര്‍ സ്വദേശി.

    നൂപുര്‍ ശര്‍മയുടെ തലവെട്ടുന്നവര്‍ക്ക് തന്റെ സ്വത്ത് വകകള്‍ നല്‍കുമെന്ന് വ്യക്തമാക്കുന്ന വിവാദ വീഡിയോയും ഇയാള്‍ പുറത്ത് വിട്ടതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സല്‍മാന്‍ ചിഷ്തി എന്നയാളാണ് വീഡിയോ പുറത്ത് വിട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നൂപൂര്‍ ശര്‍മ്മയുടെ തല കൊണ്ടുവരുന്നവര്‍ക്ക് വീടും സ്വത്തും നല്‍കുമെന്ന് ഇയാള്‍ പറയുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഖ്വാജാ സാഹിബിന്റെയും മുഹമ്മദ് സാഹിബിന്റെയും അഭിമാനത്തെ അവഹേളിച്ച ബിജെപി നേതാവ്, അവരുടെ തല കൊണ്ടുവരുന്നയാള്‍ക്ക് തന്റെ വീടും സ്ഥലവും നല്‍കും-വീഡിയോയില്‍ പറയുന്നു.

    രാജ്യത്തുടനീളം മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുവെന്നും വീഡിയോയില്‍ ആരോപിക്കുന്നുണ്ട്. വീഡിയോ വന്‍ തോതില്‍ പ്രചരിച്ചതോടെ വാട്‌സ്‌ആപ്പ് വഴി തനിക്ക് ഈ വീഡിയോ ലഭിച്ചെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് വികാസ് സാങ്‌വാന്‍ പറഞ്ഞു. സല്‍മാന്‍ ചിഷ്തി എന്നയാളെ മദ്യപിച്ച നിലയിലാണ് വീഡിയോയില്‍ കാണുന്നതെന്നും സംഭവത്തെ പോലീസ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതി സല്‍മാന്‍ ചിഷ്തി ദര്‍ഗ പോലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനാണെന്നും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് സൂപ്രണ്ട് അറിയിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...