MORE

    പത്തു രൂപ വാങ്ങിച്ചാല്‍ രണ്ടു രൂപയുടെ ആത്മാര്‍ത്ഥതയെങ്കിലും കാണിക്കേണ്ടേ? നടി നൂറിനെതിരെ നിര്‍മാതാവ്

    Date:

    കൊച്ചി: ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസ് സംവിധാനം ചെയ്യുന്ന സാന്റാക്രൂസ് സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ നടി നൂറിന്‍ ഷരീഫിനെതിരെ രൂക്ഷവിമര്‍ശനവുമായി നിര്‍മാതാക്കള്‍.

    ചിത്രത്തിലെ നായികയായ നൂറിന്റെ നിസഹകരണം കാരണം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടികള്‍ പലതും നഷ്ടമായെന്ന് നിര്‍മാതാവ് രാജു ഗോപി ചിറ്റേത്ത് ആരോപിച്ചു. പത്തുരൂപ വാങ്ങിയാല്‍ രണ്ടുരൂപയുടെ ജോലി എങ്കിലും എടുക്കേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

    ‘നൂറിന്‍ ചോദിച്ച പണം മുഴുവന്‍ നല്‍കിയതാണ്. പ്രൊമോഷന് വരാമെന്ന് അവര്‍ ഏറ്റിരുന്നു. നൂറിന്‍ ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ അത്രയും ആളുകള്‍ കൂടി പടം കാണാന്‍ തിയറ്ററില്‍ കേറുമായിരുന്നു. പത്ത് രൂപ വാങ്ങുമ്‌ബോള്‍ രണ്ട് രൂപയുടെയെങ്കിലും ജോലി എടുക്കണം. എട്ട് രൂപയുടെ ജോലി ചെയ്യേണ്ട. രണ്ട് രൂപയുടെയെങ്കിലും ആത്മാര്‍ഥത കാണിക്കണം അതല്ലേ മനഃസാക്ഷി. മെസേജ് ചെയ്താല്‍ മറുപടി തരില്ല. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല. തന്നെ കണ്ടാണോ സിനിമയ്ക്ക് കാശ് മുടക്കിയത് എന്നാണു നൂറിന്‍ ഞങ്ങളോട് ചോദിച്ചത്’ – രാജു ഗോപി പറഞ്ഞു.

    സംവിധായകന്‍ ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസും നടിക്കെതിരെ സംസാരിച്ചു. നൂറിന്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ പല പരിപാടികളും നഷ്ടമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ”നിര്‍മാതാവ് ഒടിടിയ്ക്ക് എതിരല്ല. അദ്ദേഹത്തിന്റെ വേദനയാണ് പങ്കുവച്ചത്. പുതുമുഖത്തെ വച്ച് സിനിമ ചെയ്യാന്‍ ആരുണ്ടാകും. സിനിമയുടെ റിലീസിന്റെ തലേ ദിവസമുള്ള വാര്‍ത്താസമ്മേളനത്തില്‍ നൂറിനെതിരേ സംസാരിക്കേണ്ടെന്ന് പറഞ്ഞത് ഞാനാണ്. പക്ഷേ, ഇപ്പോള്‍ പറയാതെ പറ്റില്ല എന്നായി. നൂറിന്‍ ഇല്ലാത്തത് കൊണ്ട് ചാനല്‍ പ്രൊമോഷന്‍ പ്രോഗ്രാം ഒന്നും കിട്ടുന്നില്ല. അവരെ കുറ്റപ്പെടുത്തുന്നതല്ല. അവര്‍ക്ക് അതുകൊണ്ട് കാര്യമില്ല. നൂറിന്‍ സഹകരിക്കാത്തതുകൊണ്ട് ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നു. നൂറിന്‍ ഉണ്ടെങ്കില്‍ സ്ലോട്ട് തരാമെന്നാണ് പറയുന്നത്. എല്ലാവരും നൂറിനെക്കുറിച്ചാണ് ചോദിക്കുന്നത്. ഈ സിനിമയില്‍ അധികം പ്രശസ്തരില്ല. അജു വര്‍ഗീസ് ഗസ്റ്റ് റോളില്‍ ആണ്. ഇന്ദ്രന്‍സ് ചേട്ടനൊക്കെ എപ്പോള്‍ വിളിച്ചാലും വരും. അദ്ദേഹത്തിന് സമയം ഇല്ലാത്തതു കൊണ്ടാണ്’- സംവിധായകന്‍ പറഞ്ഞു.

    അതേസമയം, ആരോപണങ്ങളോട് നൂറിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡാന്‍സറും കോറിയോഗ്രാഫറുമായ അനീഷ് റഹ്മാനാണ് ചിത്രത്തിലെ നായകന്‍. അജു വര്‍ഗീസ്, മേജര്‍ രവി, ഇന്ദ്രന്‍സ് സോഹന്‍ സീനുലാല്‍ തുടങ്ങി പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖങ്ങളായ കിരണ്‍ കുമാര്‍, അരുണ്‍ കലാഭവന്‍, അഫ്സല്‍ അച്ചല്‍ എന്നിവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...