MORE

    വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു, കാറ്റിലും മഴയിലും വ്യാപക നാശം

    Date:

    കോഴിക്കോട്: കോഴിക്കോട് ശക്തമായ മഴ. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ മഴ തുടരുകയാണ്. കക്കയം അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഒരു ഷട്ടര്‍ ഇന്നലെ രാത്രി 8 മണിയോടെ 15 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരുന്നു.ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്ന് വിടുന്നതിനാല്‍ കുറ്റ്യാടി പുഴയില്‍ ജലനിരപ്പ് ഉയരാന്‍ ഇടയുണ്ട്. തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ജില്ലയില്‍ കടലും പലയിടത്തും പ്രക്ഷുബ്ധമായതിനാല്‍ മത്സ്യ തൊഴിലാളികളും ജാഗ്രത പാലിക്കണം.

    കോഴിക്കോട് കോവൂരില്‍ കാറ്റില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നു പോയി. തൊട്ടടുത്ത ഇലക്ടിക് ലൈനുകളില്‍ തട്ടി നില്‍ക്കുകയാണിപ്പോള്‍ കോഴിക്കോട് താമരശേരി ചുങ്കത്ത് രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം വീണ് മേല്‍ക്കൂര തകര്‍ന്നു.പനംതോട്ടത്തില്‍ ടി.പി സുബൈറിന്റെ വീടിന് മുകളിലേക്കാണ് സമീപത്തുള്ള മരം വീണത്.രാവിലെ 8.30 ഓടെ യായിരുന്നു അപകടം.

    കോഴിക്കോട് മൂടാടി ഉരുപുണ്യകാവില്‍ കടലില്‍ തോണി മറിഞ്ഞ് കാണാതായ ഷിഹാബിന്റെ മൃതദേഹം കണ്ടെത്തി. കൊയിലാണ്ടി ഹാര്‍ബറിന് തൊട്ടടുത്താണ് മൃതദേഹം കണ്ടെത്തിയത്. കടലൂര്‍ മുത്തായത്ത് കോളനിയില്‍ ഷിഹാബിന് വേണ്ടി രണ്ട് ദിവസമായി തിരച്ചില്‍ തുടരുകയായിരുന്നു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കൊയിലാണ്ടി പൊലീസും സ്ഥലത്തെത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

    കക്കയം ഡാമിന്റെ ഒരു ഗേറ്റ് 15 സെന്റീമീറ്റര്‍ നിന്നും 30 സെന്റീമീറ്റര്‍ ആയി 10. 45 അങ -ഓടുകൂടി ഉയര്‍ത്തുന്നതാണ്. ഇതുവഴി, പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 25 ക്യുബിക്ക് മീറ്ററില്‍ നിന്നും 50 ക്യൂബിക് മീറ്റര്‍ ആയി ഉയരുന്നതാണ്. കുറ്റ്യാടി പുഴയുടെ ഇരുവശങ്ങളിലുള്ള വരും ബന്ധപ്പെട്ട് വരും ജാഗ്രത പാലിക്കണം.

    പാലക്കാട് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് മുന്നിലേക്ക് മരം പൊട്ടി വീണു. അപകടത്തില്‍ ബസ്സിന്റെ ചില്ലുകള്‍ തകര്‍ന്നു.പാലക്കാട് മണ്ണാര്‍ക്കാട് നെട്ടമല വളവിലാണ് അപകടമുണ്ടായത്. മുന്‍ഭാഗത്തെ ചില്ലുകള്‍ ആണ് പൂര്‍ണ്ണമായും തകര്‍ന്നത്. യാത്രക്കാര്‍ക്കും, ഡ്രൈവര്‍ക്കും പരിക്കില്ല.

    പാലക്കാട് തിരുവേഗപ്പുറ നരിപ്പറമ്പ് സ്‌കൂളിന് സമീപം റോഡിലേക്ക് മരം കടപുഴകി നിലംപതിച്ച മരം വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. കനത്ത കാറ്റിലും മഴയിലും പാലക്കാട് കൊട്ടേക്കാട് വീടിനു മുകളില്‍ മരം വീണു. പടലിക്കാട് സ്വദേശി സുഭാഷിന്റെ വീടിനു മുകളിലാണ് മരം വീണത്. വീടിനകത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.

    വയനാട് മുട്ടില്‍ വിവേകാനന്ദ റോഡില്‍ ഇടപെട്ടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് മരം വീണു. വൈദ്യുതി ലൈനിന് മുകളിലൂടെ മരം വീഴുന്നത് കണ്ട് നിര്‍ത്തിയ ബസിന്റെ മുന്‍ഭാഗത്താണ് മരം വീണത്. ആര്‍ക്കും പരിക്കില്ല. ബസ്സിന്റെ മുന്‍ഭാഗത്തെ ഗ്ലാസുകള്‍ പൂര്‍ണമായും തകര്‍ന്നു.

    അട്ടപ്പാടിയിലും കനത്തമഴ തുടരുകയാണ്. മണ്ണാര്‍ക്കാട് ആനക്കട്ടി റോഡില്‍ മരംവീണു. ഗതാഗതം ഭാഗികമായി തടസപ്പെട്ടു. വൈദ്യുതി ലൈനും തകര്‍ന്നു. അഗളി ചെമ്മണ്ണൂര്‍ ക്ഷേത്ര പരിസരത്ത് വന്‍ മരം വീടിന് മുകളില്‍ വീണു. വീടിന് കേടുപറ്റി. വീട്ടില്‍ ഒന്‍പത് പേരുണ്ടായിരുന്നെങ്കിലും ആളപായമില്ല.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...