MORE

    ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് തീരും ; സര്‍ക്കാര്‍ ആശങ്കയില്‍

    Date:

    തിരുവനന്തപുരം:പതിനൊന്ന് ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് തീരാനിരിക്കെ ഗവര്‍ണറുടെ നടപടിയില്‍ ഉറ്റുനോക്കി സര്‍ക്കാര്‍. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടെ ഗവര്‍ണര്‍ ഒപ്പിടുമോ ഇല്ലയോ എന്നതാണ് നിര്‍ണായകം. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടണം എന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടുവെങ്കിലും ഗവര്‍ണര്‍ വഴങ്ങിയിട്ടില്ല. പകരം സര്‍വകലാശാല വിസി നിയമനത്തില്‍ ഗവര്‍ണ്ണറുടെ അധികാരം കവരാനുള്ള സര്‍ക്കാര്‍ നീക്കത്തിലെ അതൃപ്തി അറിയിക്കുകയും ചെയ്തു.

    ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകളുടെ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ഡല്‍ഹിയില്‍ തുടരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വെളളിയാഴ്ചയേ ഇനി സംസ്ഥാനത്തേക്ക് മടങ്ങി വരൂ. ഫലത്തില്‍ ഗവര്‍ണര്‍ ഇന്ന് ഒപ്പിട്ടിട്ടില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ലാപ്‌സാകും. അങ്ങനെ സംഭവിച്ചാല്‍ വീണ്ടും ഓര്‍ഡിനന്‍സ് മന്ത്രിസഭക്ക് പുതുക്കി ഇറക്കാം. പക്ഷേ, അപ്പോഴും ഗവര്‍ണ്ണര്‍ ഒപ്പിടണം. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സാണ് സര്‍ക്കാരിനെ സംബന്ധിച്ച്‌ ഏറെ പ്രധാനം. ഓര്‍ഡിനന്‍സ് ലാപ്‌സായാല്‍, പഴയ ലോകായുക്ത നിയമം പ്രാബല്യത്തിലാകും. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരായ കേസ്, വാദം പൂര്‍ത്തിയാക്കി ഉത്തരവിറക്കാനായി മാറ്റി വെച്ചിരിക്കുകയാണ് ലോകായുക്ത. ഗവര്‍ണര്‍ വിട്ടുവീഴ്ചക്ക് തയ്യാറാകുമോ അതോ കടുത്ത നിലപാട് തുടരുമോയെന്നതാണ് കണ്ടറിയേണ്ടത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...