MORE

    ഓര്‍ഡിനറികള്‍ക്കുപകരം ഫാസ്റ്റ് ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സിയില്‍ ആലോചന

    Date:

    തിരുവനന്തപുരം : കോവിഡിനുശേഷം സ്‌റ്റേ സര്‍വിസുകളടക്കം ഓര്‍ഡിനറികള്‍ വ്യാപകമായി വെട്ടിക്കുറച്ചതിനു പിന്നാലെ ഗ്രാമീണ റൂട്ടുകളില്‍ കൂടുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സിയില്‍ ആലോചന.

    ഓര്‍ഡിനറികള്‍ക്കു പകരം ഫാസ്റ്റുകളെത്തുന്നതോടെ യാത്ര ചെലവ് വര്‍ധിക്കും.ഹ്രസ്വദൂര യാത്രകള്‍ക്കും ഫാസ്റ്റ് നിരക്ക് നല്‍കേണ്ടിവരും. ഓര്‍ഡിനറികളില്‍ യാത്രക്കാരില്‍ 60 ശതമാനത്തിലധികവും 10 കിലോമീറ്ററിനുള്ളില്‍ യാത്ര ചെയ്യുന്നവരാണ്.

    ഒരു ബസില്‍ ഏറ്റവും കൂടുതല്‍ ചെലവാകുന്നതാകട്ടെ മിനിമം ടിക്കറ്റും. ഓര്‍ഡിനറികളില്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് യാത്ര കണ്‍സഷനുള്ളത്. യാത്രക്ലേശം രൂക്ഷമായ ഗ്രാമീണ മേഖലയില്‍ ഓര്‍ഡിനറികള്‍ക്കു പകരം ഫാസ്റ്റുകളെത്തുന്നതോടെ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ അവസരവും നഷ്ടപ്പെടും.

    വരുമാനവര്‍ധനയുടെ ഭാഗമായാണ് പുതിയ നീക്കം. സൂപ്പര്‍ ഫാസ്റ്റുകളുടെ സര്‍വിസ് പരിധി നാല് ജില്ലകളും ഫാസ്റ്റുകളുടേത് പരമാവധി രണ്ട് ജില്ലകളുമായി പരിമിതപ്പെടുത്തുകയാണ്. ഫാസ്റ്റുകളുടെ സഞ്ചാരദൂരം കുറയുന്നത് പരിഹരിക്കാന്‍ കൂടിയാണ് ഓര്‍ഡിനറികളെ മാറ്റുന്നത്.

    ക്രമേണ നഷ്ടക്കണക്കിന്റെ പേരില്‍ ഓര്‍ഡിനറികളെ പൂര്‍ണമായി ഒഴിവാക്കലാകും ഫലം. ദീര്‍ഘദൂര സര്‍വിസുകളെല്ലാം സ്വിഫ്റ്റിലേക്ക് മാറ്റുന്നതിന് മുന്നോടിയായാണ് കെ.എസ്.ആര്‍.ടി.സിയിലെ സര്‍വിസ് പുനഃസംഘടന.

    ഗ്രാമീണ മേഖലകളില്‍ സാമൂഹികപ്രതിബദ്ധതയുടെ പേരില്‍ നടത്തിയിരുന്ന സ്‌റ്റേ സര്‍വിസുകള്‍ ഭൂരിഭാഗവും അവസാനിപ്പിച്ചു. അതിരാവിലെയും അവസാന വണ്ടിയായും ഡിപ്പോകള്‍ കേന്ദ്രീകരിച്ച് നടത്തിയിരുന്ന സ്‌റ്റേ സര്‍വിസുകള്‍ വലിയ ആശ്വാസമായിരുന്നു.

    തദ്ദേശ സ്ഥാപനങ്ങള്‍ ഇന്ധനച്ചെലവ് വഹിച്ചാല്‍ ഇത്തരം സര്‍വിസ് പുനരാരംഭിക്കാമെന്ന നിലപാടാണ് അധികൃതര്‍ക്കുള്ളത്. ഇതിനായി ഗ്രാമവണ്ടി എന്ന പേരില്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...