MORE

    പ്ലസ് വണ്‍ പ്രവേശനം: അണ്‍ എയ്ഡഡ് സ്‌കൂളിലും മെറിറ്റും സംവരണവും ഏര്‍പ്പെടുത്തും

    Date:

    ഹരിപ്പാട്: അണ്‍ എയ്ഡഡ് സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലെ അണ്‍ എയ്ഡഡ് വിഭാഗത്തിലുമുള്ള പ്ലസ് വണ്‍ സീറ്റുകളിലും സംവരണവും മെറിറ്റും ഏര്‍പ്പെടുത്തി.

    40 ശതമാനം സീറ്റുകള്‍ മെറിറ്റിലും 12 ശതമാനം പട്ടികജാതിവിഭാഗത്തിലെ അപേക്ഷകര്‍ക്കും എട്ടുശതമാനം സീറ്റുകള്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും സംവരണം ചെയ്യും. അവശേഷിക്കുന്ന 40 ശതമാനം സീറ്റുകളില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നല്‍കാം.

    പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് നീക്കിവെക്കുന്ന സീറ്റുകളില്‍ അപേക്ഷകരില്ലെങ്കില്‍ പൊതുവിഭാഗത്തിലേക്കുമാറ്റി മെറിറ്റില്‍ പ്രവേശനം നല്‍കാം. സ്‌കൂള്‍തലത്തില്‍ തയ്യാറാക്കുന്ന റാങ്കുപട്ടിക ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള പ്രോസ്പെക്ടസില്‍ നിര്‍ദേശിച്ചിരിക്കുന്ന തീയതികളില്‍മാത്രമേ പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂ. ഓരോ അപേക്ഷകനും ലഭിച്ച ഗ്രേഡ് പോയന്റുകള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളെല്ലാം പ്രസിദ്ധപ്പെടുത്തുകയും വേണം.

    അണ്‍ എയ്ഡഡ് ക്വാട്ടയിലെ പ്രവേശനത്തിന്റെ മുഖ്യഘട്ടം ഓഗസ്റ്റ് നാലിനു തുടങ്ങി 16-ന് പൂര്‍ത്തിയാക്കാനാണ് ഹയര്‍സെക്കന്‍ഡറി വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷംവരെ ഇത്തരം ബാച്ചുകളിലെ മുഴുവന്‍ സീറ്റുകളിലും മാനേജ്‌മെന്റുകള്‍ സ്വന്തം നിലയിലാണ് പ്രവേശനം നടത്തിയിരുന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ മെറിറ്റും സംവരണവുമാണ് പ്രവേശനത്തിന് മാനദണ്ഡം. എന്നാല്‍, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും എയ്ഡഡ് സ്‌കൂളുകളിലെ അണ്‍ എയ്ഡഡ് വിഭാഗത്തിലും ഇത് ബാധകമല്ലായിരുന്നു.

    മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശനപരീക്ഷയ്ക്കുള്ള പരിശീലനം നല്‍കുന്ന ചില സ്ഥാപനങ്ങള്‍ ഇത്തരം ബാച്ചുകള്‍ സ്വന്തംനിലയില്‍ ഏറ്റെടുത്തും നടത്തുന്നുണ്ട്. ചില സ്‌കൂളുകളില്‍ ലക്ഷങ്ങള്‍ വാങ്ങിയാണ് പ്രവേശനം നല്‍കിയിരുന്നത്. ഹയര്‍സെക്കന്‍ഡറി വകുപ്പിന് ഇതുസംബന്ധിച്ച് ലഭിച്ച പരാതികളെത്തുടര്‍ന്ന് രണ്ടുവര്‍ഷംമുമ്ബ് സംസ്ഥാനവ്യാപകമായി അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പരിശോധന നടത്തിയിരുന്നു. അപാകം കണ്ടെത്തിയെങ്കിലും നടപടിയുണ്ടായില്ല.

    ഏകജാലകംവഴി ഹയര്‍സെക്കന്‍ഡറി പ്രവേശനം തുടങ്ങിയപ്പോള്‍മുതല്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ പ്രവേശനത്തിന് നിയന്ത്രണം വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഹയര്‍സെക്കന്‍ഡറി വകുപ്പ് നാലുവര്‍ഷംമുമ്ബ് ശുപാര്‍ശ നല്‍കിയെങ്കിലും ഇപ്പോഴാണ് തീരുമാനമായത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...