MORE

    പുതിയ പ്രസിഡന്റിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസ്സില്‍ പോര് : ശബരിനാഥിനും രാഹുല്‍ മാങ്കൂട്ടത്തിലിനും വേണ്ടി ഇരുവിഭാഗം രംഗത്ത്

    Date:

    തിരുവനന്തപുരം ; യൂത്ത് കോണ്‍ഗ്രസ്സിന്റെ പുതിയ പ്രസിഡന്റിനെ തെരെഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെ പുതിയ പ്രസിഡന്റിന്റെ പേരിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസ്സില്‍ വിഭാഗീയത ശക്തമായി. മുന്‍ എം.എല്‍.എ യും നിലവില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ. എസ്. ശബരിനാഥന്‍, ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസ്സ് മുഖവും യൂത്ത് കോണ്‍ഗ്രസ്സ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവരുടെ പേരാണ് സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് സജീവമായി പരിഗണിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക വാട്ട്‌സ് ആപ് ഗ്രൂപ്പില്‍ വന്ന ശബരിനാഥന്റെ മെസ്സേജ് പുറത്തായതും ശബരിനാഥിന്റെ അറസ്റ്റുമെല്ലാം യൂത്ത് കോണ്‍ഗ്രസ്സിലെ വിഭാഗീയത മൂലമാണെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെതന്നെയാണ് പുതിയ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ സജീവമാകുന്നത്. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷ പദവി ‘എ’ ഗ്രൂപ്പിന്റെ കൈവശമാണെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതുകൊണ്ട് പ്രസിഡന്റ് ആകുവാനുള്ള നീക്കങ്ങള്‍ അണിയറയില്‍ ശബരിനാഥ് സജീവമാക്കിയതാണ് എതിര്‍വിഭാഗത്തെ ചൊടിപ്പിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ ആകണമെന്ന പൊതുവികാരം കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് അപ്രതീക്ഷിത അറസ്റ്റോടെ ശബരിനാഥിന് ഒരു ഇമേജ് കൈവന്നിരിക്കുന്നത്. എന്നാല്‍ പദവി മോഹിച്ച് മാത്രം രാഷ്ട്രീയത്തില്‍ വന്ന ശബരിനാഥിന് യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പദവി നല്‍കില്ലെന്ന വാശിയിലാണ് എതിര്‍വിഭാഗം. യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പാലക്കാട് നടന്ന ചിന്തന്‍ ശിബിരത്തില്‍ തിരുവനന്തപുരം ജില്ലയിലെ ഒരു യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം വാര്‍ത്തയായിരുന്നു. യൂത്ത് കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക വാട്‌സ് ആപ് ഗ്രൂപ്പിലെ വിവരം ചോര്‍ന്നത് ഈ സംഭവത്തെ തുടര്‍ന്നാണെന്ന സംശയമാണ് പലരും പങ്കുവയ്ക്കുന്നത്. ഇതിനിടെ ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം ഇടപെടുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...