MORE

    സന്ദര്‍ശനത്തില്‍ ആരും അരക്ഷിതരാകേണ്ട: മുഖ്യമന്ത്രിക്ക് മറുപടി നല്‍കി വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍

    Date:

    തിരുവനന്തപുരം: തന്റെ തിരുവനന്തപുരം സന്ദര്‍ശനത്തിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. രാജ്യത്തിന്റെ പ്രാദേശികമായ പ്രത്യേകതകളെ മനസിലാക്കുക എന്നത് തന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമായിരുന്നു. ബിജെപി നേതാവ് എന്ന നിലയില്‍ കൂടിയാണ് ഈ സന്ദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു. തന്റെ തിരുവനന്തപുരം സന്ദര്‍ശനത്തെ വിമര്‍ശിച്ച മുഖ്യമന്ത്രിക്കും വിദേശകാര്യമന്ത്രി മറുപടി നല്‍കി. തന്റേയും മുഖ്യമന്ത്രിയുടേയും ലക്ഷ്യങ്ങള്‍ വ്യത്യസ്തമാകാമെങ്കിലും രാഷ്ട്രീയത്തിന് മുകളില്‍ വികസനത്തെ കാണരുതെന്ന് അദ്ദേഹം പറഞ്ഞു.

    വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ – വ്യക്തമായ കാരണങ്ങളോടെയാണ് തിരുവനന്തപുരത്തേക്കുള്ള തന്റെ സന്ദര്‍ശനം. രാജ്യത്തിന്റെ പ്രാദേശികമായ പ്രത്യേകതകളെ മനസ്സിലാക്കുക എന്നത് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യമായിരുന്നു. ബിജെപി നേതാവ് എന്ന നിലയില്‍ കൂടിയാണ് ഈ സന്ദര്‍ശനം. എന്റേയും മുഖ്യമന്ത്രിയുടേയും ലക്ഷ്യങ്ങള്‍ വ്യത്യസ്തമാകാം. എന്നാല്‍ രാഷ്ട്രീയത്തിന് മുകളില്‍ ആരും വികസനത്തെ കാണരുത്. ആളുകള്‍ ഇതിന്റെ പേരില്‍ അരക്ഷിതരാകരുത്. വികസനം എന്ന് ഞങ്ങള്‍ വിളിക്കുന്നതിനെ അവര്‍ക്ക് രാഷ്ട്രീയം എന്ന് വിളിക്കാം

    സ്വര്‍ണക്കടത്ത് കേസ് കോടതിയിലുള്ള വിഷയമായതിനാല്‍ അതില്‍ മറ്റു കാര്യങ്ങളൊന്നും പറയാനാവില്ല. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണ് നടപടികള്‍ ഉണ്ടാകേണ്ട സമയത്ത് അതുണ്ടാകും. സ്വര്‍ണക്കടത്തില്‍ വൈകാതെ സത്യം പുറത്ത് വരും. അന്വേഷണ ഏജന്‍സികളില്‍ വിശ്വസിക്കുന്നു. ശ്രീലങ്കന്‍ വിഷയത്തില്‍ അവിടുത്തെ ജനങ്ങള്‍ക്കുള്ള പിന്തുണ ഇന്ത്യ തുടരും. അവിടുത്തെ സംഭവവികാസങ്ങള്‍ വിദേശകാര്യമന്ത്രാലയം വിലയിരുത്തുകയാണ്. സാമ്പത്തിക വിഷയങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. പാശ്ചാത്യ, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മോദി സര്‍ക്കാരുമായി നല്ല ബന്ധമാണുള്ളത്. അവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരില്‍ വിശ്വാസം ഉണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...