MORE

    ‘എസ്എഫ്ഐ പ്രവര്‍ത്തകര്‍ വാഴ വെക്കേണ്ടത് ആഭ്യന്തര മന്ത്രിയുടെ കസേരയില്‍’; കള്ളന്‍ കപ്പലില്‍ തന്നെ, ഇനി കപ്പിത്താന്‍ ആരെന്നാണ് അറിയേണ്ടതെന്നും കെ കെ രമ

    Date:

    തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകര്‍ വാഴ വെക്കേണ്ടത് സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയുടെ കസേരയിലാണെന്ന് കെ കെ രമ എംഎല്‍എ.

    എകെജി സെന്ററിന് നേരെ ഉണ്ടായ ആക്രമണത്തിലെ പ്രതിയെ പിടികൂടുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. എ കെ ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കെ കെ രമ

    കള്ളന്‍ കപ്പലില്‍ തന്നെയാണ്. കപ്പിത്താന്‍ ആരെന്നാണ് ഇനി കണ്ടത്തേണ്ടത്. എ കെ ജി സെന്റര്‍ ആക്രമണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. അതുകൊണ്ട് കേന്ദ്ര ഏജന്‍സികളെ അന്വേഷണം ഏല്‍പിക്കണം. സി പി എം പ്രതിരോധത്തിലായ സാഹചര്യത്തിലൊക്കെ ഇത്തരം ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ ഒന്നിലും പ്രതികളെ പിടികൂടിയിട്ടില്ല. 14 വര്‍ഷം ആയ കേസുകള്‍ വരെ ഉദാരഹണങ്ങളായുണ്ട്.

    എകെജി സെന്റര്‍ ആക്രമണം അപലപനീയം ആണ്. അതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികളെ കണ്ടെത്താന്‍ ആകാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയം ആണ്. മുഖ്യമന്ത്രി ആരോപണങ്ങളോട് ക്ഷുഭിതനാകുകയാണെന്നും കെ കെ രമ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...