MORE

    പേവിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ വാക്‌സീന്‍ എടുത്തതില്‍ അപാകതയില്ലെന്ന് റിപ്പോര്‍ട്ട്

    Date:

    റാബീസ് വാക്‌സീന്‍ എടുത്തിട്ടും പേവിഷബാധയേറ്റ് മങ്കര സ്വദേശി ശ്രീലക്ഷ്മി മരിച്ച സംഭവത്തില്‍ വാക്‌സീന്‍ എടുത്തതില്‍ അപാകതയില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.

    ശ്രീലക്ഷ്മിക്കുണ്ടായ പരിക്കിന്റെ ആഘാതത്തെ കുറിച്ച്‌ ചികിത്സിച്ച ആശുപത്രികള്‍ ഒന്നും പറഞ്ഞിരുന്നില്ലെന്ന് അച്ഛന്‍ സുഗുണന്‍. ആഴക്കൂടതലുളള മുറിവാണ്, പേവിഷ ബാധയ്ക്ക് കാരണമെന്ന DMOയുടെ പ്രസ്താവനയോടായിരുന്നു പ്രതികരണം.

    ശ്രീലക്ഷ്മിയുടെ ഇടത് കൈക്കാണ് അയല്‍വാസിയുടെ വളര്‍ത്തുനായ കടിച്ചത്. മുറിവിന് ആഴക്കൂടുതലുണ്ട്. കൂടുതല്‍ ചോരയും വന്നിരുന്നു. ഇത് സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ആക്രമണമായാണ് കണക്കാക്കുന്നത്. പേ വിഷബാധയേല്‍ക്കാനും ഇതാകാം കാരണം എന്നായിരുന്നു ഡിഎംഒ പറഞ്ഞത്.

    എന്നാല്‍ ശ്രീലക്ഷ്മിക്ക് പേവിഷ ബാധയേറ്റതായാണ് ആരോ?ഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. വാക്‌സീന്‍ എടുത്തതില്‍ അപാകതയില്ലെന്നും സീറം എടുത്തതും കൃത്യസമയത്ത് തന്നെയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വാക്‌സീന്റെ ഗുണനിലവാരത്തിലും പ്രത്യേക അന്വേഷണ സംഘത്തിന് സംശയമില്ല. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ചാവും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

    അതേസമയം ഡിഎംഒയുടെ പ്രസ്താവനക്കെതിരെ രം?ഗത്ത് വന്നിരിക്കുകയാണ് ശ്രീലക്ഷ്മിയുടെ അച്ഛന്‍. മകള്‍ മരിച്ചതിന് ശേഷമാണോ മുറിവിന്റെ ആഴമളക്കേണ്ടത് എന്ന് ചോദിക്കുന്നു സുഗുണന്‍. ചികിത്സ തേടിയപ്പോഴും, വാക്‌സീന്‍ എടുത്തപ്പോഴും ഇത്തരം വിവരങ്ങള്‍ എന്ത് കൊണ്ട് അറിയച്ചില്ല , വിദഗ്ധ നിര്‍ദേശങ്ങള്‍ തന്നില്ലെന്നും ചോദിക്കുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...