മാനന്തവാടിക്കടുത്തുള്ള സ്വകാര്യ ഫാമുകളിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്നു പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനു മൃഗസംരക്ഷണ വകുപ്പ് നടപടികള്‍ തുടങ്ങി.
രോഗം പടരുന്ന പ്രദേശങ്ങളില്‍ ഇറച്ചി വില്‍പ്പന നിരോധിച്ചതോടെ ഇവയുടെ വില കുറഞ്ഞു. ഈ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ നിന്ന് നാമമാത്രമായ വിലയ്ക്ക് പന്നികളെ കടത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് സൂചന നല്‍കിയിട്ടുണ്ട്.